ഇന്ത്യ :ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ന് ആരംഭിക്കും!! ഇന്ത്യൻ ടീമിൽ സർപ്രൈസുകൾക്ക്‌ സാധ്യത

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിന് ഇന്ന് തുടക്കം കുറിക്കും. മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങിയ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്ന് നടക്കും. കിവീസ് എതിരെ ഏകദിന പരമ്പര തോറ്റ ശേഷമാണ് ടീം ഇന്ത്യയുടെ വരവ്.

ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് പിന്നാലെ വിശ്രമത്തിലേക്ക് കടന്ന സീനിയർ താരങ്ങൾ പലരും തിരികെ എത്തുന്ന പരമ്പരയിൽ യുവ താരങ്ങൾക്ക്‌ അടക്കം അർഹമായ അവസരം നൽകിയേക്കും എന്നാണ് സൂചന. കൂടാതെ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കം കളിക്കുന്ന പരമ്പരയിൽ മികച്ച ഒരു സ്‌ക്വാഡിനെ തയ്യാറാക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് പദ്ധതിയിടുന്നുണ്ട്.പരിക്ക് കാരണം പേസർ മുഹമ്മദ്‌ ഷമിയേ പരമ്പരയിൽ നിന്നും കഴിഞ്ഞ ദിവസം ഒഴിവാക്കിയപ്പോൾ പകരം യുവ പേസർ ഉംറാൻ മാലിക്ക് സ്‌ക്വാഡിലേക്ക് എത്തി. മലയാളി താരമായ സഞ്ജു സാംസൺ ഇന്ത്യൻ സ്‌ക്വാഡിൽ ഇല്ല

പരമ്പരയിൽ ഉടനീളം ഏറെ ശ്രദ്ധ നേടുക ഇന്ത്യൻ സീനിയർ താരങ്ങൾ പ്രകടനം തന്നെ. ഓപ്പണിങ് ജോഡിയായി രോഹിത് ശർമ്മ : ശിഖർ ധവാൻ എന്നിവർ എത്തുമ്പോൾ മൂന്നാം നമ്പറിൽ കോഹ്ലി, നാലാം നമ്പറിൽ രാഹുൽ എന്നിവർ എത്തും. ടോപ് ഫോർ ഭാവി കൂടി നിർണ്ണയിക്കുന്ന പരമ്പരയാകും ഈ പര്യടനം എന്നത് തീർച്ച. കൂടാതെ വിക്കെറ്റ് കീപ്പർ റിഷാബ് പന്തിനും ബാറ്റിങ് ഫോമിലേക്ക് എത്തണം.മത്സരം ഇന്ത്യന്‍ സമയം രാവിലെ 11:30 ന് ആരംഭിക്കും. സോണി സ്പോർട്സിലാണ് മത്സരം ലൈവായി കാണാൻ സാധിക്കുക

ഇന്ത്യൻ സ്‌ക്വാഡ് :Rohit Sharma (C), KL Rahul (VC), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (WK), Ishan Kishan (WK), Shahbaz Ahmed, Axar Patel, Washington Sundar, Shardul Thakur, Mohd. Siraj, Deepak Chahar, Kuldeep Sen, Umran Malik

Rate this post