ഇന്ത്യ : ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് ആവേശ തുടക്കം.2 ടെസ്റ്റ് മത്സര പരമ്പരയിലെ ഒന്നാം മാച്ചിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഒന്നാം ദിനം മികച്ച ബാറ്റിംഗ് തുടക്കം.ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ തുടരെ നഷ്ടമായി എങ്കിലും ശേഷം ഒന്നിച്ച പൂജാര :ശ്രേയസ് അയ്യർ സഖ്യം ഒന്നാം ദിനം ഇന്ത്യയെ ശക്തമായ സ്കോറിലേക്ക് എത്തിച്ചു.
ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 90 ഓവറിൽ ഇന്ത്യൻ ടീം 6 വിക്കെറ്റ് നഷ്ടത്തിൽ 278 റൺസ് എന്നുള്ള നിലയിലാണ്.പൂജാര ( 203 പന്തിൽ 90 റൺസ് ), ശ്രേയസ് അയ്യർ ( 169 പന്തിൽ 82c റൺസ് ) എന്നിവർ ഇന്ത്യക്ക് ഒന്നാം ദിനം രക്ഷകരായി. രാഹുൽ (22 റൺസ് ), ഗിൽ ( 20 റൺസ് ) എന്നിവർ ലഭിച്ച മികച്ച തുടക്കം ഉപയോഗിക്കാതെ പോയപ്പോൾ വെറും ഒരു റൺസ് മാത്രം നേടി കോഹ്ലി പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ ഞെട്ടൽ സൃഷ്ടിച്ചു.

ശേഷം എത്തിയ റിഷാബ് പന്ത് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനാൽ ഇന്ത്യൻ ക്യാമ്പിൽ ആവേശം പടർത്തി. വെറും 45 ബോളിൽ 6 ഫോറും 2 സിക്സ് അടക്കമാണ് റിഷാബ് പന്ത് 46 റൺസ് നേടിയത്. ശ്രേയസ് അയ്യർ പുറത്താകാതെ ക്രീസിൽ ഉണ്ട്. സെഞ്ച്വറിക്ക് 10 റൺസ് അകലെ വിക്കെറ്റ് നഷ്ടമാക്കിയത് ഇന്ത്യൻ ആരാധകരെ നിരാശരാക്കി. മൂന്ന് സ്പിൻ ബൗളർമാർ രണ്ട് പേസർമാർ എന്നിവരുമായിട്ടാണ് ഇന്ത്യൻ ടീം എത്തിയത്.
ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rahul (C), Gill, Pujara, Kohli, Pant, Shreyas, Axar, Ashwin, Kuldeep, Umesh, Siraj.