വേറെ ലെവൽ ക്യാപ്റ്റൻസി 😱തുടർച്ചയായ പത്താം ടി :20 ജയം : റെക്കോർഡുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

ശ്രീലങ്കക്ക് എതിരായ ടി :20 പരമ്പരയിലും അധിപത്യം ഉറപ്പിച്ച് രോഹിത് ശർമയും സംഘവും. ഇന്ന് നടന്ന ഒന്നാം ടി :20യിൽ ശ്രീലങ്കക്ക് എതിരെ 62 റൺസ്‌ ജയം നേടിയാണ് മൂന്ന് മത്സര ടി :20 പരമ്പരയിൽ ഇന്ത്യ 1-0ന് മുൻപിലേക്ക് എത്തി.26നാണ് രണ്ടാം ടി :20.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മയും ഇഷാൻ കിഷനും നൽകിയത് വെടിക്കെട്ട് തുടക്കം.ഓപ്പണർമാരായ രോഹിത് ശർമ്മയും (44), ഇഷാൻ കിഷനും(89 റൺസ്‌ )111 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോൾ ശേഷം എത്തിയ ശ്രേയസ് അയ്യർ (57 റൺസ്‌ ) ഇന്ത്യൻ സ്കോർ 199ലേക്ക് എത്തിച്ചു. മലയാളി താരമായ സഞ്ജു സാംസൺ ആറ് മാസശേഷം ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിലേക്ക് എത്തിയെങ്കിലും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. ഇന്ത്യക്കായി ഇഷാൻ കിഷൻ 56 ബോളിൽ 10 ഫോറും 3 സിക്സ് അടക്കം 89 റൺസ്‌ നേടിയപ്പോൾ ശ്രേയസ് അയ്യർ 28 ബോളിൽ 5 ഫോറും 2 സിക്സ് അടക്കം 57 റൺസ്‌ അടിച്ചു.

ഒരു ഇന്ത്യൻ വിക്കെറ്റ് കീപ്പർ അന്താരാഷ്ട്ര ടി :20യിൽ നേടുന്ന എറ്റവും ഉയർന്ന സ്കോറാണ് ഇഷാൻ കിഷൻ നേടിയത്.അതേസമയം ഇന്നത്തെ മത്സരത്തിലെ ജയത്തോടെ വളരെ അപൂർവ്വമായ ക്യാപ്റ്റൻസി റെക്കോർഡിനും അവകാശിയായി മാറിയിരിക്കുകയാണ് രോഹിത് ശർമ്മ. രോഹിത് ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യൻ ടീം നേടുന്ന തുടർച്ചയായ പത്താം ടി :20 ജയമാണ് ഇത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി പത്ത് ജയം നേടുന്ന ആദ്യത്തെ ഇന്ത്യൻ ടി :20 ക്യാപ്റ്റനായി ഇതോടെ രോഹിത് ശർമ്മ മാറി.

അതേസമയം ഇന്ത്യ: ശ്രീലങ്ക ടി20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ 44 റൺസെടുത്തതോടെ, ടി20 ക്രിക്കറ്റ്‌ ഫോർമാറ്റിൽ മറ്റൊരു നേട്ടം സ്വന്തമാക്കി. ടി :20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററായി മാറിയിരിക്കുകയാണ് 34-കാരനായ രോഹിത് ശർമ്മ.മത്സരത്തിന് മുമ്പ്, ഈ പട്ടികയിൽ തന്റെ മുന്നിലുണ്ടായിരുന്ന ന്യൂസിലാൻഡ് താരം മാർട്ടിൻ ഗുപ്റ്റിലിനെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും മറികടന്നാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. ഗുപ്റ്റിലും കോഹ്‌ലിയും ടി20 ഫോർമാറ്റിൽ യഥാക്രമം 3299, 3296 റൺസ് നേടിയിട്ടുണ്ട്. 115 ഇന്നിംഗ്‌സുകളിൽ നിന്നാണ് രോഹിത് ഗുപ്റ്റിലിന്റെ നേട്ടം മറികടന്നത്.