ലോകകപ്പ് വിജയിക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു😮😮വിജയികൾക്ക് ലഭിക്കുക USD 1.6 മില്യൺ

ഈ മാസം ഓസ്ട്രേലിയയിൽ വച്ചാണ് ട്വന്റി20 ലോകകപ്പ് അരങ്ങേറുന്നത്. ഇപ്പോഴിതാ ടൂർണമെന്റിൽ വിജയിക്കുന്ന വിജയികൾക്കുള്ള സമ്മാനത്തുകയും മറ്റും പുറത്തുവിട്ടിരിക്കുകയാണ് ഐസിസി. ഇത്തവണത്തെ ടൂർണമെന്റിൽ വിജയിക്കുന്ന രാജ്യത്തിന് USD 1.6 മില്യൺ ആണ് ലഭിക്കുക. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് വിജയികളുടെ നേർപകുതി ആയിരിക്കും സമ്മാനം.

ഒരുമാസം നീളുന്ന 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ സെമിഫൈനലിൽ തോൽക്കുന്ന ടീമിന് USD 400,000 ആയിരിക്കും ലഭിക്കുക. സൂപ്പർ 12 ഘട്ടത്തിൽ പങ്കെടുക്കുന്ന ഓരോ ടീമിനും USD 70,000 വച്ച് ലഭിക്കും. സൂപ്പർ 12 ഘട്ടത്തിൽ നേരിട്ട് യോഗ്യത നേടിയ ടീമുകളാണ് താഴെപ്പറയുന്നത്അഫ്ഗാനിസ്ഥാൻ,ഓസ്ട്രേലിയ, ബംഗ്ലാദേശ്,ഇംഗ്ലണ്ട്,ഇന്ത്യ,ന്യൂസിലാൻഡ്,പാക്കിസ്ഥാൻ,സൗത്ത് ആഫ്രിക്ക

ബാക്കിയുള്ള നാല് സ്ഥാനങ്ങൾക്ക് വേണ്ടി രണ്ട് ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരം. ഒരു ഗ്രൂപ്പിൽ നിന്ന് രണ്ട് ടീം വച്ചായിരിക്കും യോഗ്യത നേടുക.ഗ്രൂപ്പ്-A;നമീബിയ,ശ്രീലങ്ക, നെതർലാൻഡ്സ്,യു. എ. ഇ.ഗ്രൂപ്പ്-B;വെസ്റ്റിൻഡീസ്,സ്കോട്ട്‌ലാൻഡ്,അയർലൻഡ്, സിംബാബ്വെ

ആദ്യ റൗണ്ടിലെ മത്സരങ്ങൾക്ക് USD 40000 ആയിരിക്കും സമ്മാനം. ലോക്കൗട്ട് ഘട്ടത്തിൽ പുറത്താകുന്ന ആദ്യ നാല് ടീമുകൾക്കും ഇതുതന്നെയായിരിക്കും സമ്മാനത്തുക. ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ട്വന്റി20 ലോകകപ്പ് അരങ്ങേറുന്നത്.