
ട്രെൻഡിംഗ് ആയ ഇഫ്താർ സ്നാക്ക്സ് ഇനി നിങ്ങളുടെ അടുക്കളയിലും; നോമ്പ് തുറക്കാൻ ഒരു അടിപൊളി സ്നാക്ക്സ് | Iftar Snacks
ഇതിനായി ആദ്യം തന്നെ 200 ഗ്രാം ബോണ്ലസ് ചിക്കൻ ആണ്. നല്ലത് പോലെ ചെറിയ കഷ്ണങ്ങളായി മുറിക്കണം. ഇതിലേക്ക് ഒറിഗാനോ, കുരുമുളക് പൊടി, ചില്ലി ഫ്ലക്കസ്, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് നല്ലത് പോലെ കുഴക്കണം. ഇതിനെ ഒരു പാനിൽ ഒഴിച്ചിട്ട് അതിൽ ഈ ചിക്കൻ വറുത്തെടുക്കണം. ഇതിലേക്ക് കുറച്ച് സവാള, കാബേജ്, മല്ലിയില, തക്കാളി എന്നിവ ചെറുതായി അരിഞ്ഞു ചേർക്കണം. അതിലേക്ക് ഒറിഗാനോ, ചില്ലി ഫ്ലക്കസ് എന്നിവ ചേർത്തതിന് ശേഷം മോസ്റല്ല ചീസ് കൂടി ചേർത്ത് നല്ലത് പോലെ കുഴയ്ക്കണം.

ബ്രെഡിൽ പുരട്ടാനുള്ള ഗാർലിക് ബട്ടറും കൂടി തയ്യാറാക്കണം. അതിനായി കുറച്ച് ബട്ടർ ഉരുക്കിയിട്ട് അതിലേക്ക് വെളുത്തുള്ളി അരിഞ്ഞു ചേർക്കണം. ഒരു ബ്രെഡ് എടുത്ത് അതിനെ ഒന്ന് പരത്തി എടുക്കണം. അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഗാർലിക് ബട്ടർ തേച്ചു കൊടുക്കണം. അതിന് മുകളിൽ നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ ഫില്ലിംഗ് ക്രോസ്സ് ആയിട്ട് ഇടണം.
എന്നിട്ട് വീഡിയോയിൽ കാണുന്നത് പോലെ ക്രോസ്സ് ആയിട്ട് ബ്രെഡ് മടക്കിയതിനു ശേഷം ഒരു ടൂത്പിക്ക് കുത്തി കൊടുക്കണം. ഇതിന് മുകളിൽ കൂടി ഗാർലിക് ബട്ടർ പുരട്ടിയാൽ ഇത് നല്ല സോഫ്റ്റ് ആയിട്ട് നിൽക്കും. ഫില്ലിംഗ്സ് നിറച്ച ഈ ബ്രെഡിനെ ഒരു പാനിൽ അടച്ചു വച്ചിട്ട് ചെറിയ തീയിൽ വേവിക്കണം. അങ്ങനെ ചെയ്‌താൽ ചീസ് ഒക്കെ അലിഞ്ഞു കിട്ടും. Iftar Snacks, bread pizza