ഇഡ്ലി പൊടി ഇങ്ങനെ തയ്യാറാക്കി വെച്ചാൽ മതി; രാവിലെ ഇനി എന്തെളുപ്പം ബ്രെക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ | Idli Podi Recipe

നമ്മൾ പരമ്പരാഗതമായി നല്ല പഞ്ഞി പോലത്തെ ഇഡ്ലിയുടെ കൂടെ നല്ല സ്‌പൈസി ഇഡലിപ്പൊടി എള്ളെണ്ണയിൽ കുതിർത്താണ് കഴിച്ചിരുന്നത്. ഇന്ന് നമ്മുടെ മാർക്കറ്റുകളിൽ റെഡിമേഡ് ഇഡ്‌ലിപ്പൊഡികൾ ധാരാളമായി ലഭ്യമാണ്. പക്ഷെ നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന നാടൻ ഇഡലിപ്പൊടിയുടെ രുചിയും മണവുമെല്ലാം ഒന്ന് വേറെ തന്നെയാണ്. മാത്രമല്ല റെഡിമെയ്‌ഡ്‌ പാക്കറ്റുകളിലെ പോലെ അതിൽ പ്രിസെർവേറ്റീവുകളും ഉണ്ടാവുകയില്ല. വീട്ടമ്മമാർ ഇനി തിരക്കു പിടിച്ച ദിവസങ്ങളിൽ സാമ്പാറും ചമ്മന്തിയും ഉണ്ടാക്കി സമയം കളയണ്ട.

Idli Podi Recipe
Idli Podi Recipe

ഇഡലിയിലേക്ക് നല്ല കലക്കൻ കോമ്പിനേഷനായ ഇഡലിപ്പൊടി വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നമുക്ക് ചോറ് വെക്കുന്ന എല്ലാ അരിയിലും ഈ ഇഡലിപ്പൊടി ഉണ്ടാക്കാവുന്നതാണ്. പൊന്നിയരി, റേഷൻ കടകളിൽ നിന്നും കിട്ടുന്ന അരി അല്ലെങ്കിൽ സാധാരണ ചോറ് വെക്കുന്ന അരികൾ ഇവയിൽ മാത്രമേ ഇതുണ്ടാക്കാൻ പറ്റുകയുള്ളൂ. ഇതുണ്ടാക്കാനായി നമ്മൾ അരകിലോ നമ്മൾ സാധാരണ ചോറ് വയ്ക്കുന്ന അരിയും കാൽകിലോ ഉഴുന്ന് പരിപ്പും എരുവിനനുസരിച്ച് വറ്റൽമുളകും ധാരാളം കറിവേപ്പിലയും എടുക്കണം.

കറിവേപ്പില വളരെ പ്രധാനമാണ്. കൂടാതെ കല്ലുപ്പും കായവും കുരുമുളകും ചെറിയജീരകവും കൂടി ആയാൽ ചേരുവകൾ റെഡി. ആദ്യമായി നമ്മൾ ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് എടുത്തു വച്ച അരി കുറച്ച് കുറച്ചായി വറുത്തെടുക്കണം. അരി കുറച്ച് അളവിൽ വറുത്താൽ മാത്രമേ നല്ലവണ്ണം മുരിഞ്ഞ് വരുകയുള്ളൂ… നല്ല നാടൻ സ്‌പൈസി ഇഡലിപ്പൊടിയുടെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണുക!!! Idli Podi Recipe

 

Rate this post