എല്ലാവരും പുകഴ്ത്തി ഇപ്പോൾ ടീമിന് പുറത്ത് 😱2021ൽ ഞെട്ടിച്ച നടരാജൻ

ഇന്ത്യൻ ക്രിക്കറ്റ്‌ എക്കാലവും അനുഗ്രഹീത പ്രതിഭകളാൽ സമ്പന്നമാണ്. ഏറെ മികച്ച ബാറ്റ്‌സ്മാന്മാരും സ്പിൻ ബൗളർമാരും പേസർമാരും ഇന്ത്യൻ ടീമിന്റെ തന്നെ ഏറ്റവും വലിയ ഭാഗ്യമാണ്. പക്ഷേ ഇന്നും ടീം ഇന്ത്യയുടെ ഏറ്റവും വലിയ വീക്ക്നെസ്സ് ഇടംകയ്യൻ പേസർമാരുടെ അഭാവമാണ്.

എന്നാൽ 2021ൽ പ്രകടന മികവിനാൽ എല്ലാവരിലും നിന്നും കയ്യടികൾ നേടിയ താരമാണ് നടരാജൻ.2020ലെ ഐപിൽ സീസണിൽ തുടർച്ചയായി യോർക്കറുകൾ ഏറിഞ്ഞു സൂപ്പർ സ്റ്റാറായി മാറിയ നടരാജൻ വൈകാതെ ഇന്ത്യൻ ടീമിനായി തന്റെ അരങ്ങേറ്റം കുറിച്ചു. ഒരു നെറ്റ് ബൗളർ രൂപത്തിൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനോപ്പം പറന്ന പേസർക്ക്‌ വൈകാതെ ആ പര്യടനത്തിൽ ടി :20 പരമ്പരയിലും ഏകദിന പരമ്പരയിലും അവസരം ലഭിച്ചു. കൂടാതെ ഇന്ത്യൻ താരങ്ങൾക്ക്‌ എല്ലാം കൂട്ടമായി പരിക്ക് പിടിപെട്ടത്തോടെ താരം വൈകാതെ ടെസ്റ്റ്‌ കുപ്പായത്തിലും അരങ്ങേറ്റം കുറിച്ചു.

അതേസമയം തുടർച്ചയായ പരിക്കുകൾ കാരണം ഇന്ന് ഇന്ത്യൻ ടീമിന് പുറത്തായ നടരാജൻ റീഎൻട്രിക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം. താരം ഇക്കഴിഞ്ഞ ഐപിഎല്ലിൽ പരിക്ക് കാരണം കളിച്ചിരുന്നില്ല. താരം കരിയറിൽ തിരിച്ചടിയായി മാറുന്ന പരിക്ക് ഭേദമായി പോരാളിയായി നടരാജൻ തിരികെ എത്തുമെന്നും ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ വിശ്വസിക്കുന്നുണ്ട്. വരുന്ന മെഗാ താരലേലത്തിൽ യുവ പേസറെ ആരാകും സ്വന്തമാക്കുകയെന്നത് ശ്രദ്ധേയമാണ്.

ഐപിഎല്ലിൽ ആകെ കളിച്ച 24 മത്സരങ്ങളിൽ നിന്നായി 20 വിക്കറ്റുകൾ എറിഞ്ഞിട്ട നടരാജൻ 2020ലെ ഐപിൽ സീസണിൽ ഹൈദരാബാദ് ടീമിനായി 16 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.