ഇതുപോലെ ഉണ്ടാക്കി നോക്കൂ സ്വാദ് മനസ്സിൽ നിന്നും പോകില്ല👌🏻😋വളരെ രുചികരമായ ചമ്മന്തി പൊടി തയ്യാറാക്കിയെടുക്കാം.. | Idaly/ Dosa podi recipe in Malayalam

Idaly/ Dosa podi recipe in Malayalam : ഈ പൊടി കടയിൽ നിന്ന് വാങ്ങുന്ന അതേ സ്വദിൽ തയ്യാറാക്കി എടുക്കുന്ന ചേരുവകളുടെ പ്രേത്യേകത തന്നെയാണ് ഇതിന് ഇത്രയും രുചി കിട്ടുന്നത്.ഈ ഒരു പൊടി ഉണ്ടെങ്കിൽ ഒത്തിരി സമയം ലഭിക്കാൻ സാധിക്കും, ചമ്മന്തി അല്ലെങ്കിൽ കറി ഉണ്ടാക്കി സമയം പോകില്ല. കൂടാതെ വളരെ രുചികരമനുബി ചമ്മന്തി പൊടി. ദോശയ്ക്കും, ഇഡലിക്കും ഒപ്പം വളരെ രുചികരമാണ്. ചേരുവകൾ എല്ലാം പാകത്തിന് ചേർത്ത് ഇതു തയ്യാറാകുമ്പോൾ ഒരിക്കലും നമുക്ക് മടുപ്പ് തോന്നില്ല. കഴിച്ചു കൊണ്ടേ ഇരിക്കാൻ തോന്നും സ്വദിൽ ആണ്‌ ഇതു തയ്യ്യാറാക്കുന്നത്.

ഒരു ദിവസം കുറച്ചു സമയം ഇതിനു വേണ്ടി മാറ്റി വച്ചാൽ കുറെ ദിവസം പണി കുറയ്ക്കാൻ പറ്റിയ ഒന്നാണ് ചമ്മന്തി പൊടി. എന്തൊക്കെ ചേരുവകൾ അതിന്റെ പാകം എന്തൊക്കെ ആണ്‌ എന്ന് നോക്കാം. ഉഴുന്ന് – 3/4 കപ്പ്‌2. കടല പരിപ്പ് – 3/4 കപ്പ്‌3. കുരുമുളക് – 1 ടേബിൾ സ്പൂൺ4. ജീരകം – 1/2 ടീസ്പൂൺ5. കറുത്ത എള്ള് – 1/2 ടീസ്പൂൺ6. വറ്റൽ മുളക് (ചുവന്ന മുളക് ) – 8 എണ്ണം7. പുളി – 1 നെല്ലിക്ക വലുപ്പത്തിൽ8. കറിവേപ്പില – ഒട്ടും വെള്ളം ഇല്ലാതെ9. കായപ്പൊടി – 1 ടീസ്പൂൺ10. മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ11. കാശ്മീരി മുളകുപൊടി – 1/4 ടീസ്പൂൺ12. വെളിച്ചെണ്ണ / നല്ലെണ്ണ – 1 ടീസ്പൂൺ13. ഉപ്പ് – ആവശ്യത്തിന്ഉഴുന്നും കടലപ്പരിപ്പും ഒരു ഫ്രൈയിങ് പാനിൽ ഇട്ട് ചെറിയ ഗോൾഡൻ നിറത്തിൽ വറക്കുക.

അതിലേക്കു കുരുമുളക്, എള്ള്, ജീരകം എന്നിവ ചേർത്ത് എള്ള് പൊട്ടി വരുന്നതു വരെ വറുത്തെടുത്തു തണുക്കാൻ മാറ്റി വയ്ക്കുക. അതേ ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി വറ്റൽ മുളക് ചൂടാക്കുക. അതിലേക്കു പുളി,കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് ചൂടാക്കി നേരത്തെ വറത്തു മാറ്റി വച്ചതിന്റെ കൂടെ ഇടുക. അതിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച ശേഷം തണുത്തു കഴിഞ്ഞാൽ മിക്സിയിൽ പൊടിച്ചെടുക്കാം.

രുചികരമായ ഈ ഒരു ചമ്മന്തിപ്പൊടി നിങ്ങൾക്ക് ബോട്ടിലിൽ സൂക്ഷിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ ചമ്മന്തിപ്പൊടി ദോശയുടെ കൂടെ ഇഡ്‌ലിയുടെ കൂടി ഒക്കെ കഴിക്കാൻ വളരെ രുചികരമാണ്.എങ്ങനെയാണ് തയ്യാറാക്കുന്നത് എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്.. Video Credits : Tasty Treasures by Rohini