2023ലെ വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ പരാജയം. ഗ്രൂപ്പ് ഘട്ടത്തിലെ ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തിലാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ 11 റൺസിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. മുൻപ് പാക്കിസ്ഥാനോടും വിൻഡീസിനോടും തകർപ്പൻ വിജയം നേടിയ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കാലിടറുന്നത് തന്നെയാണ് കണ്ടത്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് പേസർ രേണുക സിംഗ് ഇന്ത്യയ്ക്ക് നൽകിയത്. ഇംഗ്ലണ്ടിന്റെ മുൻനിരയും മുട്ടുകുത്തിക്കുന്നതിൽ രേണുക വിജയിക്കുകയുണ്ടായി. എന്നാൽ നാലാം വിക്കറ്റിൽ നാറ്റ് സിവറും നൈറ്റും ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. മത്സരത്തിൽ സിവർ 50 റൺസ് നേടിയപ്പോൾ, എമി ജോൺസ് 40 റൺസ് നേടി ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചു. ഇന്ത്യക്കായി രേണുക സിംഗ് നിശ്ചിത നാലോവറുകളിൽ 15 റൺസ് മാത്രം വിട്ടു നൽകി അഞ്ച് വിക്കറ്റ് വീഴ്ത്തുകയുണ്ടായി.

20 ഓവറുകളിൽ 151 റൺസ് ആയിരുന്നു ഇംഗ്ലണ്ട് മത്സരത്തിൽ നേടിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഒരുവശത്ത് സ്മൃതി മന്ദന കൂടാരം തീർത്തു. പക്ഷേ മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി മാറുകയായിരുന്നു. ശേഷം റിച്ചാ ഘോഷണ്(47) സ്മൃതിക്കൊപ്പം ക്രീസിൽ ഉറച്ചത്. നാലാം വിക്കറ്റിൽ 43 റൺസ് ഇരുവരും കൂട്ടിച്ചേർക്കുകയുണ്ടായി. സ്മൃതി മന്ദന 41 പന്തുകളിൽ 52 റൺസ് ആണ് മത്സരത്തിൽ നേടിയത്. മത്സരത്തിൽ 11 റൺസിന് ആയിരുന്നു ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്
ഈ പരാജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിഫൈനലിൽ എത്താം എന്ന ഇന്ത്യയുടെ ആഗ്രഹമാണ് പൊലിഞ്ഞിരിക്കുന്നത്. എന്നിരുന്നാലും അടുത്ത മത്സരത്തിൽ പൂർവാധികം ശക്തിയോടെ തിരിച്ചെത്താനാവും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. പരാജയത്തിനിടയിലും രേണുക സിംഗിന്റെ മികച്ച ബോളിംഗ് പ്രകടനം ഇന്ത്യയ്ക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്