ഐസിസി റാങ്കിങ്ങിലും കുതിപ്പ്!! പാകിസ്ഥാനെ പിന്നിലാക്കി!! മൂന്ന് ഫോർമാറ്റിലും ടോപ് ത്രീയിൽ

ഇംഗ്ലണ്ട് എതിരായ ടി :20 പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് ഏകദിന പരമ്പരയിലും ലഭിച്ചത് മികച്ച തുടക്കം. ഒന്നാമത്തെ ഏകദിന മത്സരത്തിൽ 10 വിക്കെറ്റ് ജയമാണ് രോഹിത് ശർമ്മയും സംഘവും സ്വന്തമാക്കിയത്‌. ഈ വമ്പൻ ജയം ഐസിസി റാങ്കിങ്ങിൽ അടക്കം ഇന്ത്യക്ക് സമ്മാനിക്കുന്നത് വൻ കുതിപ്പ്.

പുതുക്കിയ ഐസിസി ഏകദിന ടീമുകൾ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെക്കാണ് ഇന്ത്യൻ ടീം എത്തിയത്. ഇന്നലെ മത്സരം ആരംഭിക്കും മുൻപ് 105 പോയിന്റുകൾ നേടി നാലാമതായിരുന്ന ഇന്ത്യ ഇപ്പോൾ 108 റേറ്റിങ് പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്താണ്.106 പോയ്ന്റ്സ് ഉള്ള പാകിസ്ഥാൻ ടീമിനെയാണ് ഇന്ത്യ പിന്നിലാക്കിയത്.ന്യൂസിലാൻഡ് (126 പോയിന്റ്സ് ), ഇംഗ്ലണ്ട് (122 പോയിന്റ്സ് )എന്നിവരാണ് ആദ്യത്തെ രണ്ട് സ്ഥാനങ്ങളിൽ.

അതേസമയം ഏകദിന പരമ്പരയിൽ ശേഷിക്കുന്ന 2 മത്സരങ്ങൾ ടീം ഇന്ത്യക്ക് വളരെ നിർണായകമാണ്. ഇനിയുള്ള രണ്ട് കളികളും ജയിച്ച് ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്യാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഏകദിന റാങ്കിങ്ങിൽ വീണ്ടും കുതിക്കാം.കൂടാതെ പാകിസ്ഥാൻ ടീമിനെക്കാൾ ലീഡ് റാങ്കിങ്ങിൽ സ്വന്തമാക്കി ഒന്നാമത്തെ എത്താൻ വെസ്റ്റ് ഇൻഡീസ് ടീമിന് എതിരായ വരാനിരിക്കുന്ന പരമ്പരയും പ്രധാനമാണ്.

അതേസമയം നിലവിലെ ഐസിസി റാങ്കിങ്ങുകൾ പ്രകാരം മൂന്ന് ഫോർമാറ്റിലും (ടെസ്റ്റ്‌, ഏകദിനം, ടി :20) ആദ്യത്തെ മൂന്നിൽ ഉള്ള ഏക ടീം ഇന്ത്യയാണ്. നാളെയാണ് ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ഏകദിനം.