റാങ്കിങ്ങിൽ പറന്ന് സഞ്ജു സാംസൺ!!! റിഷാബ് പന്ത് അരികിലേക്ക് സൂപ്പർ എൻട്രി

മലയാളി ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലാം തന്നെ ഇഷ്ട താരമാണ് സഞ്ജു സാംസൺ. ബാറ്റ് കൊണ്ട് ലഭിക്കുന്ന അവസരങ്ങൾ എല്ലാം മാക്സിമം ഉപയോഗപ്രദമാക്കി മാറ്റുന്ന സഞ്ജുവിന് ക്രിക്കറ്റ്‌ ലോകത്തും മുൻ താരങ്ങളിൽ അടക്കം ആരാധകർ ധാരാളമാണ്. കിവീസ് എതിരായ ടി:20 ക്രിക്കറ്റ്‌ പരമ്പരയിൽ അവസരം ലഭിക്കാതെ പോയ സഞ്ജുവിനെ ഏകദിന പരമ്പരയിലെ ഒരൊറ്റ മാച്ചിൽ മാത്രമാണ് കളിപ്പിച്ചത്.

സഞ്ജുവിനെ വീണ്ടും വീണ്ടും അവഗണിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മാനേജ്മെന്റ് തീരുമാനങ്ങളിൽ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും അടക്കം ഉയരുന്നത്. എന്നാൽ ഇപ്പോൾ സഞ്ജു ആരാധകർക്ക് അടക്കം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് സജീവ വാർത്തയായി മാറുന്നത്.

ഇപ്പോൾ പുറത്തുവന്ന ഐസിസി ഏകദിന ക്രിക്കറ്റ്‌ റാങ്കിങ്ങിൽ ബാറ്റ്‌സ്മാന്മാർ പട്ടികയിൽ മലയാളി താരം മുന്നേറ്റമാണ് കാണാൻ കഴിയുന്നത്.ഒന്നാം ഏകദിനത്തിൽ മാത്രം കിവീസ് എതിരെ കളിക്കാൻ അവസരം ലഭിച്ച സഞ്ജുവിന് റാങ്കിങ്ങിൽ 10 സ്ഥാനങളാണ് മെച്ചപെടുത്താൻ കഴിഞ്ഞത്.

പരമ്പരയിലെ ആദ്യത്തെ മാച്ചിൽ 36 റൺസ് നേടിയ സഞ്ജു സാംസൺ റാങ്കിങ്ങിൽ 82ആം സ്ഥാനത്തേക്ക് എത്തി.464 റാങ്കിങ് പോയ്ന്റ്സ് നേടിയാണ് സഞ്ജു കുതിപ്പ്. മറ്റൊരു വിക്കെറ്റ് കീപ്പർ റിഷാബ് പന്ത് 73ആം സ്ഥാനത്താണ്.

Rate this post