യമണ്ടൻ ശിക്ഷയുമായി ഐസിസി 😱സ്ലോ ഓവർ റേറ്റിന് ഇനി കട്ട ശിക്ഷ

ക്രിക്കറ്റ്‌ ലോകത്ത് ഇന്ന് വളരെ സജീവമായി കേൾക്കുന്ന ഒരു വാക്കാണ് സ്ലോ ഓവർ. ഇക്കഴിഞ്ഞ ഇന്ത്യ : സൗത്താഫ്രിക്ക ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഓവറുകൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാത്ത കാരണത്താൽ ഇന്ത്യൻ ടീമിന് ഐസിസിയുടെ ശിക്ഷ നടപടി നേരിടേണ്ടി വന്നിരുന്നു.

എന്നാൽ ഇപ്പോൾ ടി :20 ക്രിക്കറ്റിൽ അടക്കം പുത്തൻ പരിഷ്കാരവുമായി എത്തുകയാണ് ഐസിസി. പുതിയ തീരുമാനം പ്രകാരം അന്താരാഷ്ട്ര ടി :20 മത്സരങ്ങളിൽ ശിക്ഷ നടപടികൾ കടുക്കുകയാണ്. ഇനി നിശ്ചിത സമയത്തിനുള്ളിൽ ടീമുകൾ അവരുടെ 20 ഓവർ പൂർത്തിയാക്കിയില്ല എങ്കിൽ അത് പുത്തൻ പരിഷ്കാരത്തിന്റെ ഭാഗമായി പുതിയ ചില തീരുമാനങ്ങൾക്ക് വിധേയമാകും. പുതിയ റൂൾ പ്രകാരമുള്ള ആദ്യത്തെ പുരുഷ ടി :20 മത്സരം വെസ്റ്റ് ഇൻഡീസും അയർലാൻഡും തമ്മിൽ ജനുവരി 16ന് നടക്കും

പുതിയ നിയമപ്രകാരം ഇനി മുതൽ ടി :20 മത്സരംങ്ങളിൽ സ്ലോ ഓവർ റേറ്റ് നടന്നാൽ അതിനുള്ള ശിക്ഷയായി ശേഷിക്കുന്ന ആ ടീമിന്റെ ബൗളിംഗ് ഇന്നിങ്സിൽ മുപ്പത് വാര സർകിളിന് വെളിയിൽ നിൽക്കാവുന്ന ഒരു ഫീൽഡർക്ക്‌ അതിൽ നിന്നും വിലക്ക് ലഭിക്കും. ഇതോടെ സ്ലോ ഓവർ റേറ്റ് ഭാഗമായി നിശ്ചിത സമയം വരെ മുപ്പത് വാരത്തിന് വെളിയിൽ നിൽക്കാവുന്ന ഫീൽഡർമാരുടെ എണ്ണം നാലായി ചുരുങ്ങും.

കൂടാതെ ഇനി മുതൽ ടി :20 ക്രിക്കറ്റ് പരമ്പരകളിൽ ഓരോ ഇന്നിംഗ്സിന്റെയും മിഡിൽ പോയിന്റിൽ രണ്ട് മിനിറ്റും മുപ്പത് സെക്കൻഡും നീളുന്ന ഓപ്ഷണൽ ഡ്രിങ്ക് ബ്രേക്ക് അനുവദിക്കാനും ഐസിസി അനുമതി നൽകി.