ഇന്ത്യക്ക് പണി കൊടുക്കാൻ നോക്കിയവർക്ക് എട്ടിന്റെ പണിയുമായി ഐസിസി😮😮😮ഇന്ത്യയുടെ വിജയം ഐസിസിയ്ക്കും ബോധ്യമായി!!

ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങൾ നടന്ന പിച്ചുകൾക്ക് റേറ്റിംഗ് നൽകി ഐസിസി. ഇന്ത്യക്ക് ആശ്വാസമേകുന്ന തരത്തിൽ ശരാശരി റൈറ്റിംഗാണ് ഇരു പിച്ചുകൾക്കും ഐസിസി നൽകിയിരിക്കുന്നത്. ഐസിസിയുടെ മാച്ച് റഫറി ആന്റി പൈക്രോഫ്റ്റ് ആണ് ഇരുപിച്ചുകളെയും റേറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഓസ്ട്രേലിയൻ ടീമും മുൻ താരങ്ങളും ഉയർത്തിയ വലിയ വിമർശനങ്ങൾക്ക് അറുതി വന്നിരിക്കുകയാണ്.

നാഗപൂരിൽ നടന്ന ആദ്യ ടെസ്റ്റ് മൂന്ന് ദിവസങ്ങൾക്കുള്ളിൽ അവസാനിച്ചതിനാൽ വമ്പൻ വിമർശനങ്ങളായിരുന്നു ഓസ്ട്രേലിയൻ മാധ്യമങ്ങൾ ഉന്നയിച്ചത്. പിച്ച് മത്സരത്തിന് യോഗ്യമല്ല എന്ന് പോലും പലരും അവകാശപ്പെടുകയുണ്ടായി. എന്നാൽ പിച്ചിന് ശരാശരി റേറ്റിംഗ് ഐസിസി നൽകിയിട്ടുണ്ട്. ഇതോടെ ഓസീസിന്റെ വലിയ വാദമാണ് പൊളിയുന്നത്. രണ്ടു മത്സരങ്ങളിൽ പരാജയമറിഞ്ഞപ്പോഴും ഓസീസ് നടത്തിയ പ്രതികരണങ്ങൾക്ക് മറുപടിയാണ് ഈ റേറ്റിംഗ്.

പിച്ചുകളെ നിലവാരമനുസരിച്ച് ആറുതരത്തിലാണ് ഐസിസി വിഭജിക്കാറുള്ളത്. വളരെ നല്ലത്, നല്ലത്, ശരാശരി, ശരാശരിക്കും താഴെ, മോശം, കളിക്ക് യോജിക്കാത്തത് എന്നിങ്ങനെയാണ് തരംതിരിക്കാറുള്ളത്. സാധാരണഗതിയിൽ മോശം റേറ്റിംഗ് ലഭിക്കുന്ന പിച്ചുകൾ ഐസിസി സസ്പെൻഡ് ചെയ്യുകയാണ് ചെയ്യാറുള്ളത്. എന്നാൽ നിലവിൽ ശരാശരി റൈറ്റിംഗ് ഇരു പിച്ചുകൾക്കും നൽകിയതോടെ അവ മത്സരയോഗ്യമാണെന്ന് അർത്ഥമാക്കുന്നു.

നിലവിൽ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിൽ രണ്ടു മത്സരങ്ങളാണ് ഇനിയും അവശേഷിക്കുന്നത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മാർച്ച് 1 മുതൽ ഇൻഡോറിൽ ആരംഭിക്കും. മാർച്ച് 9ന് അഹമ്മദാബാദിലാണ് അവസാന ടെസ്റ്റ് നടക്കുന്നത്. ഇവയിൽ വിജയം കണ്ടാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യക്ക് കളിക്കാൻ സാധിക്കും.

4.1/5 - (14 votes)