നാലാം ജയവുമായി ഹൈദരാബാദ് ട്രോൾ മഴ മുംബൈ ഇന്ത്യൻസിന്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ വിജയവഴിയിൽ കുതിപ്പ് തുടർന്ന് ഹൈദരാബാദ് ടീം. ഇന്ന് പഞ്ചാബ് കിങ്‌സ് എതിരായ മത്സരത്തിൽ ഏഴ് വിക്കെറ്റ് ജയം സ്വന്തമാക്കിയാണ് കെയ്ൻ വില്യംസണും ടീമും ജയത്തിലേക്ക് എത്തിയത്. സീസണിലേ ആദ്യത്തെ രണ്ട് കളികൾ തോറ്റു തുടങ്ങിയ ഹൈദരാബാദ് ടീം തുടർച്ചയായ നാലാമത്തെ ജയമാണ് ഇന്ന് പഞ്ചാബ് എതിരെ നേടിയത്.

സീസണിൽ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഫോമിലേക്ക് എത്തിയതാണ് ഹൈദരാബാദ് ടീമിന്റെ ഈ ഒരു കുതിപ്പിനുള്ള കാരണവും. നാല് ജയങ്ങൾ അടക്കം ആറ് കളികളിൽ നിന്നും 8 പോയിന്റ് ആണ് വില്യംസണും ടീമിന്റെയും സമ്പാദ്യം. നേരത്തെ രണ്ട് കളികൾ സീസണിൽ തോറ്റു തുടങ്ങി മുംബൈക്കും ഹൈദരാബാദിനും ഒപ്പം പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തായിരുന്ന ഹൈദരാബാദ് ഇപ്പോൾ ടോപ് ഫോറിലേക്ക് എത്തിയത് ആരാധകർ എല്ലാം ആഘോഷമാക്കി മാറ്റുകയാണ്.

അതേസമയം ഹൈദരാബാദ് കുതിപ്പിനും ഒപ്പം വളരെ ഏറെ ട്രോൾ സോഷ്യൽ മീഡിയയിൽ നിന്നും അടക്കം ഏറ്റുവാങ്ങേണ്ടി വരുന്നത് മുംബൈ ആണ്.സീസണിൽ 6 കളികൾ തോറ്റ മുംബൈക്ക് ഹൈദരാബാദ് ടീമിനെ കണ്ടുപഠിക്കാം എന്നാണ് ട്രോളൻമാർ അഭിപ്രായം. കൂടാതെ രസകരമായ ഈ ട്രോളുകൾ എല്ലാം തരംഗമായി മാറി കഴിഞ്ഞു.

Rate this post