റോയൽസ് പഴയ പയ്യന്റെ മാസ്സ് സെഞ്ച്വറി😳😳ബാംഗ്ലൂരിനെ പൂട്ടാൻ ക്ലാസ്സൺ മാസ്സ്

Heinrich Klassen:വീണ്ടും സൺറൈസേഴ്സിന്റെ രക്ഷകനായി ഹെൻറിച്ച് ക്ലാസൻ. ഹൈദരാബാദിന്റെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടിയാണ് ക്ലാസൻ തന്റെ ടീമിനെ വലിയ ദുരന്തത്തിൽ നിന്ന് രക്ഷിച്ചത്. മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഓപ്പണർമാരായ അഭിഷേക് ശർമയേയും(11) ത്രിപാതിയെയും(15) ഹൈദരാബാദിന് തുടക്കത്തിലെ നഷ്ടമായി.

ശേഷമാണ് ക്ലാസ്സൻ ക്രീസിലെത്തിയത്. നേരിട്ട ആദ്യബോള്‍ മുതല്‍ ക്ലാസൻ ബാംഗ്ലൂർ ബോളർമാരെ അടിച്ചുതൂക്കാൻ ആണ് ശ്രമിച്ചത്.നായകൻ മാക്രത്തെ കൂട്ടുപിടിച്ച് ക്ലാസ്സൻ തന്റെ വെടിക്കെട്ട് തുടരുകയായിരുന്നു. മത്സരത്തിൽ 51 പന്തുകളിൽ നിന്ന് 104 റൺസാണ് ക്ലാസൻ നേടിയത്. ഇന്നിംഗ്സിൽ 8 ബൗണ്ടറികളും ആറ് പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ക്ലാസന്റെ ഈ മികവാർന്ന ഇന്നിങ്സിന്റെ ബലത്തിൽ ഹൈദരാബാദ് വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ് ഉണ്ടായത്.

അവസാന ഓവറുകളിൽ ഹാരി ബ്രുക്ക്(27*) ക്ലാസനൊപ്പം ചേർന്നതോടെ ഹൈദരാബാദ് കുതിക്കുകയായിരുന്നു. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയാണ് ഹൈദരാബാദിനെതിരെ നടക്കുന്നത്. മത്സരത്തിൽ ഏതു വിധേനയും വിജയിക്കുക എന്നത് മാത്രമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുൻപിലുള്ള വഴി. അല്ലാത്തപക്ഷം പ്ലേഓഫിൽ എത്തുക എന്നത് വളരെ കഠിനമാണ്.

ആ സമയത്താണ് ക്ലാസന്റെ ഈ മികച്ച ഇന്നിംഗ്സ്. 186 റൺസാണ് മത്സരത്തിൽ ഹൈദരാബാദ് നേടിയിരിക്കുന്നത്. ഈ ലക്ഷ്യം പിന്തുടരുക എന്നത് ബാംഗ്ലൂരിനെ സംബന്ധിച്ച് ശ്രമകരമായ ദൗത്യം തന്നെയാണ്.

1/5 - (1 vote)