“കൊച്ചി ഈസ്‌ ബ്യൂട്ടി “ബ്ലാസ്റ്റേഴ്‌സിനെ മറക്കാതെ ഹ്യൂമേട്ടൻ പറഞ്ഞത് കണ്ടോ??ട്വീറ്റ് ഹിറ്റാക്കി ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022- 23 സീസണിന്റെ ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. കൊച്ചിയിലെ വഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ ആയിരകണക്കിന് വരുന്ന മഞ്ഞപ്പടക്ക് മുന്നിൽ വച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം.71 ആം മിനുട്ടിൽ ഹർമൻജോത് ഖബ്രയുടെ മിന്നുന്ന ലൂപ്പിംഗ് ബോൾ ലൂണ ഗോളാക്കി മാറ്റി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഇവാൻ കല്യൂസ്‌നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റ്സിന്റെ വിജയം ഉറപ്പിച്ചത്.

തിങ്ങി നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ കളിക്കുന്ന പല വിദേശ താരങ്ങൾക്കും ആദ്യ അനുഭവം തന്നെയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടിയ എല്ലാ വിദേശ താരങ്ങളും സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെക്കുറിച്ച് പുകഴ്ത്തി പറയാറുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആരെയൊക്കെ മറന്നാലും അവർക്ക് മറക്കാൻ കഴിയാത്ത താരമായ കനേഡിയൻ ഫോർവേഡ് ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സിനെയും കൊച്ചിയിലെ സ്റ്റേഡിയത്തെയും ആരാധകരെയും ക്കുറിച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ്‌ ബംഗാളിനും ആശസകൾ നേർന്ന ഇയാൻ ഹ്യൂം സ്റ്റേഡിയങ്ങളിലേക്ക് ആരാധകർ തിരികെയെത്തുന്നത് കാണുന്നത് മികച്ചതായിരിക്കുമെന്നും കൊച്ചിയിൽ എപ്പോഴും സ്പെഷ്യൽ ആയി എന്തെങ്കിലും ആരാധകർ സൃഷ്ടിക്കുമെന്നും പറഞ്ഞു.മത്സരത്തിനിടെ ഇയാന്‍ ഹ്യൂമിന്‍റെ ബാനറുകളും ഉയര്‍ന്നിരുന്നു.

രണ്ടു സ്പെല്ലുകളിലായി കേരള ബ്ലാസ്റ്റേഴ്സിനായി 29 മത്സരങ്ങൾ കളിച്ച ഹ്യൂം 10 ഗോളുകൾ നേടിയിട്ടുണ്ട് . ബ്ലാസ്റ്റേഴ്സിനായി ഹാട്രിക്ക് നേടിയ താരം കൂടിയാണ് മലയാളിയേക്കൽ സ്നേഹ പൂർവം “ഹ്യൂമേട്ടൻ” എന്ന് വിളിക്കുന്ന ഇയാൻ ഹ്യൂം. 2014 ലും ,2017 -18 സീസണിലുമാണ് ഹ്യൂം ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയണിഞ്ഞത്. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ എടികെ ക്ക് വേണ്ടിയും പുണെക്ക് വേണ്ടിയും താരം ഇന്ത്യൻ സൂപ്പർ ലീഗിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്.