ഓരോ ബൗൺസറും അയാളെ ഓർമിപ്പിക്കും: വേദനയായി മറഞ്ഞ ഫിലിപ്പ് ഹ്യൂഗ്സ്

എഴുത്ത് :എം.കെ.മിഥുൻ കുമാർ;ഓരോ ക്രിക്കറ്റ്‌ മത്സരങ്ങളിലും അസാധ്യ ബൗൺസറുകളിൽ ബാറ്റ്‌സ്മാന്മാരുടെ മികവ് പരീക്ഷിക്കപെടുമ്പോൾ ഓരോ അതിവേഗ ബൗൺസറിലും ബാറ്റ്‌സ്മാൻ വീഴുമ്പോഴും ഒരുവേള അങ്ങ് അയ്യായിരത്തി അഞ്ഞൂറ് നോട്ടിക്കൽ ദൂരത്തിൽ മൈലുകൾക്കപ്പുറതേക്കാണ് ഓരോ ക്രിക്കറ്റ്‌ പ്രേമിയുടെയും ചിന്തകൾ കൂടി പോകുന്നത്.

അന്ന് ഏഴ് വർഷങ്ങൾക്ക് മുൻപത്തെ സിട്നിയിലെ ആ ദുരന്തമായിട്ടുള്ള കറുത്ത ദിവസത്തിലേക്കാണ് മനസ്സ് സഞ്ചരിച്ചത്. ഇന്നും ഒരു ഫാസ്റ്റ്ബോളറുടെ ഷോർട് പിച്ച് പന്ത് ഒരു ബാറ്റ്‌സ്മാന്റെ ഹെൽമെറ്റിൽ പതിക്കുമ്പോൾ,ആ ടീം ഫിസിയോ ഫീൽഡിലേക്ക് ഓടിയിറങ്ങുമ്പോൾ,ആ കൺകഷൻ പ്രൊസീജെറുകൾ അരങ്ങേറുമ്പോൾ ഒരു മാത്രയിൽ എന്നും ഏത് ദിവസവും മനസ്സ് സഞ്ചരിക്കുന്നത് ഏഴ് വർഷങ്ങൾക്ക് മുൻപ് അന്ന് സീൻ അബോട്ട് എന്ന ആ ചെറുപ്പക്കാരന്റെ ശപിക്കപ്പെട്ട ആ പന്തിലേക്കാണ്

ഒരു തിരശീലായിലെന്ന പോലെ മനസ്സിൽ നിറയുന്നത് ആ രംഗങ്ങളാണ്,ക്രിക്കറ്റ് നിലനിൽക്കുന്ന കാലമത്രയും,ഇതുപോലെ മനസ്സിലൂടെ കടന്ന് പോകുമെന്നതാണ്.”പ്രിയ ഫിൽ,നിന്നെ കുറിച്ചൊരുപാട് കൂടുതൽ എഴുത്തണമെന്നുണ്ട്,പക്ഷെ എക്കാലവും അധികമെഴുതാൻ മടിയാണ്.സ്വർഗത്തിന്റെ പച്ച പുല്മൈതാനികളിൽ നീ ആ പന്തിനെ അതിർത്തി കടത്തുമ്പോൾ,ആ ചെറു പുഞ്ചിരിയിൽ ആദ്യ സെഞ്ച്വറി നേടുന്ന ജോഹാനസ്ബെർഗിലെന്ന പോലെ ആ ഹെൽമെറ്റും,ബാറ്റും സന്തോഷത്തിലിങ്ങനെ ആകാശത്തേക്ക് ഉയർത്തുമ്പോൾ, ഇവിടെ ഒരു ലോകജനത മുഴുവൻ നിന്നെ ഓർക്കുന്നുണ്ട്.

ആ ഓർക്കുന്ന നിമിഷമൊക്കെയും മനസ്സ് വല്ലാതെ വിങ്ങുന്നുണ്ട്,അന്നിന്റെ ആ ഒരു നിമിഷത്തെ ശപിക്കുന്നുണ്ട്.Unbeaten for eternity ! Phil Hughes