
“എന്താ സ്നേഹം” വീണ്ടും ഞെട്ടിച്ചു ഹൃതിക്ക് റോഷൻ!!റിയൽ ജെന്റിൽമാനെന്ന് ആരാധകർ | Hrithik Roshan and Saba Azad
Hrithik Roshan and Saba Azad:ഹൃതിക് റോഷൻ വീണ്ടും ഞെട്ടിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അടക്കം ഒരിക്കൽ കൂടി തന്റെ വ്യത്യസ്തമായ പ്രവർത്തിയാൽ കയ്യടികൾ നേടുകയാണ് താരം.ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ ആരാധകർക്കുമിടയിൽ ട്രെൻഡിംഗ് ആയി മാറുന്നത് ഹൃതിക്ക് റോഷനും ഒരു ജോഡി ചെരുപ്പുകളുമാണ്.
കഴിഞ്ഞ ദിവസം നിത മുകേഷ് അംബാനി കൾച്ചറൽ ഉൽഘാടന വേദിയിൽ നടന്ന ചടങ്ങിലെ ഒരു കാഴ്ചയാണ് എല്ലാവരുടെയും കണ്ണുകളിൽ പതിഞ്ഞത്.കാമുകിയായ സബ അസദിന്റെ ചെരുപ്പുകൾ കയ്യിൽ പിടിച്ചു നിൽക്കുന്ന ഹൃതിക്ക് റോഷന്റെ ചിത്രങ്ങൾ ഇതിനകം തന്നെ വൈറൽ ലിസ്റ്റിലേക്ക് എത്തി കഴിഞ്ഞു.ചടങ്ങിനിടയിൽ ഒരു ഫോട്ടോക്ക് സബ പോസ് ചെയ്യുമ്പോളാണ് ഹൃതിക്ക് കാമുകി സബയുടെ ചെരുപ്പുകൾ കയ്യിൽ പിടിച്ചു നിന്നത്.
View this post on Instagram
സബ ഫോട്ടോകൾക്ക് ഒപ്പം ചെരുപ്പ് പിടിച്ചു നിൽക്കുന്ന ഹൃതിക്ക് റോഷൻ ചിത്രവും വൈറൽ ആയി മാറി.സബ ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ മറ്റൊരാളുമായി ചെരുപ്പ് പിടിച്ചു സംസാരിക്കുന്ന ഹൃതിക്ക് റോഷനെ കാണാൻ കഴിയും.എന്ത് തന്നേയാണേലും തന്റെ കാമുകി ചെരുപ്പിനെ വരെ അത്ര കരുതലോടെ നോക്കുന്ന താരം പ്രവർത്തി സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.റിയൽ ജെന്റിൽമാൻ എന്നാണ് ഹൃതിക്ക് റോഷനെ ആരാധകർ എല്ലാം തന്നെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.Hrithik Roshan and Saba Azad
View this post on Instagram
Content Summary :Hrithik Roshan Holding Girlfriend Saba Azad’s Heels At Ambani Event