ഇനി അവനെ പോലൊരു അറ്റാക്കിങ് ക്യാപ്റ്റൻ എത്തുമോ 😳😳ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റങ്ങൾ കാലമോ

ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന ടി20 ലോകകപ്പിൽ നിരാശാജനകമായ അവസാനമാണ് ടീം ഇന്ത്യക്ക് സംഭവിച്ചത്. സൂപ്പർ 12ൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി ഫൈനലിൽ പ്രവേശിച്ചെങ്കിലും, ഇംഗ്ലണ്ടിനെതിരെ നാണംകെട്ട തോൽവി വഴങ്ങാനായിരുന്നു ടീം ഇന്ത്യയുടെ വിധി. ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ, ഈ ലോകകപ്പിൽ ഇന്ത്യ മൂന്നുതവണയാണ് ശക്തരായ എതിരാളികൾക്കെതിരെ മത്സരിച്ചത്. അതിൽ പാകിസ്ഥാനെതിരെ വിജയം നേടാനായിയെങ്കിലും, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവർക്കെതിരെ തോൽവിയായിരുന്നു ഫലം.

അടുത്ത ടി20 ലോകകപ്പിന് ഇനി ഏകദേശം ഒന്നര വർഷത്തോളം സമയം മാത്രമാണ് ഉള്ളത്. നിലവിലുള്ള ഇന്ത്യയുടെ ടി20 ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടത് നിർബന്ധമായിരിക്കുകയാണ്. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് തിരഞ്ഞെടുത്ത ഇന്ത്യയുടെ സ്‌ക്വാഡിനെതിരെ നേരത്തെതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. പരിക്ക് മാറി തിരിച്ചെത്തി, ഫോം തെളിയിക്കുന്നതിന് മുന്നേ തന്നെ, കെഎൽ രാഹുലിനെ മേജർ ടൂർണമെന്റിൽ ഓപ്പണറായി തിരഞ്ഞെടുത്തത് തന്നെ ശുദ്ധ മണ്ടത്തരം ആയിപ്പോയി.

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മനോഭാവവും, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അത്ര ഗുണകരമാകില്ല എന്നാണ് ഈ ടി20 ലോകകപ്പിലൂടെ വ്യക്തമാകുന്നത്. ടീം സമ്മർദ്ദത്തിൽ നിൽക്കുമ്പോൾ, ആദ്യം തന്നെ രോഹിത് നിരാശനാവുകയും, എല്ലാം അടിയറവ് വെച്ച ഭാവം വരിക്കുകയും ചെയ്യുന്നു. ഇത് മൊത്തം ടീമിന്റെ കോൺഫിഡൻസിനെ കാര്യമായി ബാധിക്കുകയും ചെയ്തു എന്ന് വേണം പറയാൻ.

അടുത്ത ടി20 ലോകകപ്പിന് ഇനി ഒന്നരവർഷത്തോളം സമയമുണ്ട് എന്നതിനാൽ തന്നെ, രോഹിത്തിനെ ആ സ്ഥാനത്തുനിന്ന് നീക്കി ഹാർദിക് പാണ്ഡ്യയെ പോലെ ഒരു ചുറുചുറുക്കുള്ള താരത്തെ ഇന്ത്യ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. വരുന്ന പരമ്പരകൾക്ക് മുന്നേ തന്നെ ഹാർദിക്കിനെ പോലെ ഒരാളെ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചാൽ, അടുത്ത ലോകകപ്പ് വരുമ്പോഴേക്കും അദ്ദേഹത്തിന് ആ സ്ഥാനത്ത് പരിചയം കൈവരിക്കാൻ ആകും.