Hardik Pandya The Real All rounder : സൂപ്പർ റെക്കോർഡുകൾ എല്ലാം സ്വന്തമാക്കി ഹാർദിക്ക് പാണ്ട്യ

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ പ്രകടനം കൊണ്ട് അതുല്ല്യ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിൽ 4 വിക്കറ്റ് വീഴ്ത്തിയ ഹാർദിക്, 71 റൺസും നേടിയിരുന്നു. 55 പന്തിൽ 10 ബൗണ്ടറികൾ സഹിതം 71 റൺസ് നേടിയ ഹാർദിക്കിനെ ബ്രയ്ഡൻ കാർസിന്റെ ബോളിൽ ഹാർദിക് പിടികൂടുകയായിരുന്നു.

ഈ പ്രകടനത്തിന്റെ മികവിൽ, ഒരു വിദേശ ഏകദിന മത്സരത്തിൽ 50+ സ്കോറും 4 വിക്കറ്റും വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ. മാത്രമല്ല, ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഹാർദിക് പാണ്ഡ്യ. കൂടാതെ, ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിനെതിരെ ഏകദിന – ടി20 മത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ താരം കൂടിയാണ് ഹാർദിക് പാണ്ഡ്യ.

2018-ൽ ഇംഗ്ലണ്ടിനെതിരെ നടന്ന നോട്ടിങ്ഹാം ടെസ്റ്റിൽ 52* റൺസും 5/28 എന്ന ബൗളിംഗ് സ്പെല്ലുമായിരുന്നു ഹാർദിക്കിന്റെ പ്രകടനം. പിന്നീട്, 2022-ൽ ഇംഗ്ലണ്ടിനെതിരെ നടന്ന സതാംപ്ടൺ ടി20 യിൽ 51 റൺസും 4/33 എന്ന ബൗളിംഗ് സ്പെല്ലുമായിരുന്നു ഹാർദിക് പുറത്തെടുത്തത്. ശേഷം ഇപ്പോൾ മാഞ്ചസ്റ്റർ ഏകദിനത്തിൽ, ഇംഗ്ലണ്ടിനെതിരെ 71 റൺസും 4/24 എന്ന ബൗളിംഗ് സ്പെല്ലും കാഴ്ച്ചവെച്ചതോടെ, പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ്‌ ഹഫീസിന് ശേഷം മൂന്ന് ഫോർമാറ്റിലും 4 വിക്കറ്റും 50+ സ്കോറും ചെയ്യുന്ന താരമായി ഹാർദിക് മാറി.

ഏകദിന ഫോർമാറ്റിൽ, ഒരു മത്സരത്തിൽ 4 വിക്കറ്റും 50 പ്ലസ് + സ്കോറും നേടുന്നതായ അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഹാർദിക് പാണ്ഡ്യ. കെ ശ്രീകാന്ത് (1988), സച്ചിൻ ടെൻടുൽക്കർ, സൗരവ് ഗാംഗുലി, യുവരാജ് സിംഗ് എന്നിവരാണ് മുൻപ് ഈ സൂപ്പർ നേട്ടം സ്വന്തമാക്കിയത്. അതേസമയം ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ നേടിയപ്പോൾ ഹാർദിക്ക് പാണ്ട്യയാണ് പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയത്.