യാ മോനെ ഇജ്ജാതി നോട്ടം 😱😱😱സിക്സ് അടിച്ചവനെ പുറത്താക്കി ഹാർദിക്ക്!!

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരത്തിലും മികവ് കാട്ടി ഇന്ത്യൻ ബൗളർമാർ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഇംഗ്ലീഷ് ഓപ്പണിംഗ് സഖ്യത്തിന്റെ കൂട്ടുകെട്ട് തുടക്കത്തിൽ തലവേദനയായിരുന്നു. എന്നാൽ, ഇംഗ്ലണ്ട് ഓപ്പണർ ജെയ്സൺ റോയിയെ (23) സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ച് ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ നൽകി.

തുടർന്ന് യുസ്വേന്ദ്ര ചഹൽ ജോണി ബെയർസ്റ്റോയെ (38) ബൗൾഡ് ചെയ്യുകയും ചെയ്തതോടെ ഓപ്പണർമാർ കൂടാരം കയറി.ശേഷം, ജോ റൂട്ട് (11), ബെൻ സ്റ്റോക്സ്‌ (21) എന്നിവരെ ചഹലും, ക്യാപ്റ്റൻ ജോസ് ബട്ട്ലറെ (4) മുഹമ്മദ്‌ ഷമിയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 102/5 എന്ന നിലയിലേക്ക് പതുങ്ങി. എന്നാൽ, ലിയാം ലിവിങ്സ്റ്റണും (33), മൊയീൻ അലിയും (47) സൃഷ്ടിച്ച 6-ാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷ നൽകി. ഇന്നിംഗ്സിന്റെ 29-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ ആണ് ഈ കൂട്ടുകെട്ട് തകർത്തത്.

ഓവറിൽ, ഹാർദിക്കിനെ ഒരു പുൾ ഷോട്ടിലൂടെ സിക്സ് പറത്തിയ ലിവിങ്സ്റ്റൺ, തൊട്ടടുത്ത പന്ത് ഫോറും കണ്ടെത്തി. എന്നാൽ, അതിന് ശേഷമുള്ള ഹാർദിക്കിന്റെ ഷോട്ട് ബോൾ സിക്സ് അടിക്കാൻ ശ്രമിച്ച ലിവിങ്സ്റ്റണെ ശ്രേയസ്‌ അയ്യർ പിടികൂടി. ഇതോടെ ഇന്ത്യക്ക് വലിയ ആശ്വാസമായി. എന്നാൽ, പിന്നീട് ക്രീസിലെത്തിയ ഡേവിഡ് വില്ലിയും (41) അപകടകരമായ രീതിയിൽ ബാറ്റ്‌ വീശി.

ഒടുവിൽ ചഹൽ വീണ്ടുമെത്തി മൊയീൻ അലിയെ പുറത്താക്കി ആ കൂട്ടുകെട്ടും തകർത്തു. ഡേവിഡ് വില്ലിയെ ജസ്‌പ്രീത് ബുംറയും, ബ്രയ്ഡൺ കാർസിനെ (2) പ്രസിദ് കൃഷ്ണയും പുറത്താക്കി.