കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്നുകൊണ്ടിരിക്കുന്ന ക്വാളിഫൈർ 1 മത്സരത്തിൽ, ഓപ്പണർ ജോസ് ബറ്റ്ലറുടെ ചിറകിലേറി ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് മികച്ച ടോട്ടൽ കണ്ടെത്തി. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് രാജസ്ഥാൻ റോയൽസ് നേടിയത്. രാജസ്ഥാൻ റോയൽസ് ഇന്നിംഗ്സിനിടയിൽ മത്സരം കൈപ്പിടിയിലൊതുക്കാൻ സുവർണ്ണാവസരം ലഭിച്ചിട്ടും, ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അത് നഷ്ടപ്പെടുത്തിയത് ടൈറ്റൻസിന് വലിയ തിരിച്ചടിയായി.
മത്സരത്തിൽ, ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽതന്നെ ഓപ്പണർ യശാവി ജയിസ്വാളിനെ (3) നഷ്ടമായത് ക്ഷതമേൽപ്പിച്ചു. എന്നാൽ, രണ്ടാം വിക്കറ്റിൽ ജോസ് ബറ്റ്ലറും (89), ക്യാപ്റ്റൻ സഞ്ജു സാംസണും (47) പടുത്തുയർത്തിയ മികച്ച കൂട്ടുകെട്ട് റോയൽസിനെ സുരക്ഷിതമായ നിലയിൽ എത്തിച്ചു.

എന്നാൽ, ഇന്നിംഗ്സിന്റെ തുടക്കത്തിൽ ശ്രദ്ധയോടെ തുടങ്ങിയ ജോസ് ബറ്റ്ലർ, 15 ഓവർ പൂർത്തിയാകുമ്പോഴും അർധ സെഞ്ച്വറി പൂർത്തിയാക്കിയിട്ടില്ലായിരുന്നു. ഇതിന് പിന്നാലെ, ഇന്നിംഗ്സിന്റെ 17-ാം ഓവറിൽ, യാഷ് ദയാലിന്റെ ഒരു സ്ലോ ബോൾ, ബാക്ക്ഫൂട്ട് കട്ടിലൂടെ ലോങ്ങ് ഓഫിലേക്ക് തൊടുത്തുവിട്ട ബറ്റ്ലറെ ക്യാച്ച് എടുക്കാൻ ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് മികച്ചൊരു അവസരം ലഭിച്ചു. എന്നാൽ, ബോൾ എത്തുന്നതിന് മുന്നേ കാൽ വഴുതി വീണ പാണ്ഡ്യക്ക് ക്യാച്ച് നഷ്ടമായി.
— Cric Zoom (@cric_zoom) May 24, 2022
ഇതോടെ, അന്നേരം 47 റൺസ് മാത്രം എടുത്തിരുന്ന ജോസ് ബറ്റ്ലർ, പിന്നീട് നേരിട്ട 17 ബോളുകളിൽ 42 റൺസ് കൂടി കണ്ടെത്തി. 56 പന്തിൽ 12 ഫോറും 2 സിക്സും സഹിതം 158.93 സ്ട്രൈക്ക് റേറ്റോടെ 89 റൺസ് നേടിയ ബറ്റ്ലർ, ഒടുവിൽ അവസാന ഓവറിൽ റൺഔട്ടിൽ കുടുങ്ങിയാണ് പുറത്തായത്.