
ചക്കപ്പഴം വർഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാൻ ഇതാ നാല് എളുപ്പ വഴികൾ!! | How to preserve jackfruit for years
പച്ച ചക്ക കേടാകാതെ സൂക്ഷിക്കാൻ പല വഴികളും ഉണ്ട്. അപ്പോൾ പഴുത്ത ചക്ക സൂക്ഷിക്കാനോ? അതിനും ഉണ്ട് ചില വഴികൾ. പ്രധാനമായും നാല് വഴികൾ ആണ് പഴുത്ത ചക്കപ്പഴം സൂക്ഷിക്കാൻ ഉള്ളത്. അതിൽ ആദ്യത്തെ വഴി ചക്ക വരട്ടി ആയി സൂക്ഷിക്കുക എന്നതാണ്. ചക്ക വരട്ടി വച്ച് വർഷത്തിൽ എപ്പോൾ വേണമെങ്കിലും ചക്കപ്പായസം, ചക്കയപ്പം മുതലായ വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

മൂന്നും നാലും വർഷത്തിൽ ഒക്കെ മാത്രം വരുന്ന പ്രവാസികൾക്ക് പ്രിയപ്പെട്ടതാണ് ചക്ക വരട്ടി. മറ്റൊരു വഴി തേനിൽ ഇട്ട് വയ്ക്കുന്നതാണ്. ശുദ്ധമായ തേനിൽ ചക്ക പഴം ഇട്ട് ഫ്രീസറിൽ സൂക്ഷിച്ചാൽ കുറേ നാൾ ചക്കപ്പഴം കേട് കൂടാതെ സൂക്ഷിക്കാൻ സാധിക്കും. നാച്ചുറൽ ആയിട്ടുള്ള ഒരു രീതിയാണ് തേനിൽ ഇട്ട് സൂക്ഷിക്കുന്നത്.
ചക്ക വരട്ടിയും തേനിൽ ഇട്ട് വച്ചിരിക്കുന്ന ചക്കയും ഒക്കെ ഫ്രീസറിൽ ഒക്കെ സൂക്ഷിക്കേണ്ട രീതിയാണ് എങ്കിൽ മൂന്നാമത്തെ രീതി ഒന്നും ചേർക്കാതെ തന്നെ പുറത്ത് സൂക്ഷിക്കാൻ കഴിയുന്ന രീതിയാണ്. ഇതിനെ ചക്ക തെര എന്നാണ് പറയുന്നത്. യാതൊരു പ്രിസർവേറ്റീവ്സും ചേർക്കാതെ ചക്കപ്പഴം സൂക്ഷിക്കുന്ന ഒരു രീതിയാണ് ഇത്. ഇതിനെപ്പറ്റിയും നാലാമത്തെ രീതിയും അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ മാത്രം മതി. How to preserve jackfruit for years Video Credits : Leafy Kerala