റോസാ കമ്പിൽ പെട്ടെന്ന് വേര് പിടിക്കാൻ 2 വഴികൾ.!! റോസ് ചെടിയുടെ കമ്പ് ഇങ്ങനെ ഒന്ന് നട്ടു നോക്ക്..| How To Plant Stem Of Rose Plant

How To Plant Stem Of Rose Plant Malayalam : പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. റോസാച്ചെടിയിൽ ആർത്തലച്ചു നിൽക്കുന്ന പൂക്കൾ കാണുമ്പോൾ തന്നെ മനസ്സിന് കുളിരണിയിക്കുന്ന കാഴ്ച തന്നെയാണ് അത്. എന്നാൽ പലർക്കും റോസാച്ചെടിയിൽ ഒരുപാട് പൂക്കൾ ഉണ്ടായി നിൽക്കുക എന്നതും പുതിയ തൈ നട്ടു പിടിപ്പിക്കുക

എന്നതും ഒരു സ്വപ്നം മാത്രമാണ്. ചെയ്താൽ ശരിയാവില്ല എന്ന്തു കൊണ്ട് തന്നെ പലരും ആ ഒരു സാഹസത്തിന് മുതിരാതെ പുതിയ ചെടി കടയിൽ നിന്ന് വാങ്ങി വയ്ക്കുകയാണ് ചെയ്യാറ്. എന്നാൽ വീട്ടിൽ നട്ടുവളർത്തിയ റോസാചെടിയുടെ കമ്പ് ഉപയോഗിച്ച് തന്നെ വളരെ പെട്ടെന്ന് വേരുപിടിപ്പിച്ച് റോസാച്ചെടികൾ നട്ടുവളർത്താം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത്

അധികം മൂപ്പെത്താത്ത ഒരു കമ്പ് നോക്കി മുറിച്ചെടുക്കുക എന്നത് തന്നെയാണ്. നല്ല മൂർച്ചയുള്ള കത്തിയോ കത്രികയോ ഉപയോഗിച്ച് ചരിച്ചു വേണം കമ്പ് മുറിച്ചെടുക്കാൻ. മുറിച്ച കമ്പിൽ നിന്ന് ഇലകളെല്ലാം പൂർണമായും നീക്കം ചെയ്യേണ്ടതാണ്. അതിനുശേഷം ഈ കമ്പിന് നീളം ഒരുപാട് ഉണ്ടെങ്കിൽ അത് ഒരേ രീതിയിൽ മുറിച്ച് കഷണങ്ങളാക്കി എടുക്കണം.

അതിനുശേഷം ഇത് ഒരു റൂട്ടിൽ ഹോർമോൺ ഇലേക്ക് മുക്കുകയാണ് ചെയ്യേണ്ടത്. പ്രകൃതിദത്ത റൂട്ടിൽ ഹോർമോണുകൾ ആയി അലോവേര ജെല്, തേൻ, കരി പൊടിച്ചത് ഉപയോഗിക്കാം. എങ്ങനെയാണ് റൂട്ട് ഹോർമോൺ പുരട്ടുന്നത് എന്നും റോസ് ചെടി നടുന്നതെന്നും വീഡിയോയിൽ നിന്ന് കാണാം. Video credit : J4u Tips How To Plant Stem Of Rose Plant

Rate this post