എന്താ രുചി..എന്താ എളുപ്പം ഉണ്ടാക്കാൻ !! ഇതാണ് മക്കളെ ആ സീക്രെട്ട് ട്രിക്ക്.. കുറുകിയ ചാറിൽ അസാധ്യ രുചിയിൽ കോട്ടയം സ്റ്റൈൽ മീൻ കറി.!!

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും മീൻ കറി. വ്യത്യസ്ത രീതിയിലുള്ള മീനുകൾ ഉപയോഗപ്പെടുത്തി കറികൾ തയ്യാറാക്കാറുണ്ടെങ്കിലും ഓരോ മീനിനും ഓരോ രുചിയായിരിക്കും ഉണ്ടായിരിക്കുക. കൂടാതെ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്.

  • Fish – 500 g
    Cocum/Kudampuli – 3
    Shallots – 1 handful
    Ginger – 1 small piece
    Garlic – 4 Large Cloves
    Green Chilli – 2
    Curry Leaves – as required
    Coconut Oil- 2-3 tbsp + 2 tsp
    Turmeric Powder – 1/2 tsp
    Fenugreek Seeds – 20
    Mustard Seeds – 1 tsp
    Chilli Powder – 3.5 tbsp
    Salt
    Water – 1 3/4 cup

നല്ല കട്ടിയോടെ കുറുകിയ ചാറോടു കൂടിയ കോട്ടയം സ്റ്റൈൽ മീൻ കറിയാണ് കൂടുതൽ പേർക്കും കഴിക്കാൻ ഇഷ്ടം. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ കോട്ടയം സ്റ്റൈൽ മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ പൊടികളെല്ലാം എടുത്ത് പേസ്റ്റ് രൂപത്തിൽ മിക്സ് ചെയ്ത് വയ്ക്കണം.

അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി,ഉലുവ വറുത്തുപൊടിച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം കറി തയ്യാറാക്കാൻ ആവശ്യമായ മീൻ കഷ്ണങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കണം. കൂടാതെ കറിയിലേക്ക് ആവശ്യമായ ഇഞ്ചി, വെളുത്തുള്ളി എന്നിവയും തോല് കളഞ്ഞ് ചെറുതായി ചതച്ചെടുത്ത് വെക്കണം. ഇഞ്ചിയിൽ നിന്നും കുറച്ചെടുത്ത് ക്രഷ് ചെയ്തു മാറ്റിവയ്ക്കാം. ശേഷം ഒരു മൺചട്ടി അടുപ്പത്തുവച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവയുടെ പേസ്റ്റ്, കറിവേപ്പില എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കുക.

തയ്യാറാക്കിവെച്ച പൊടികളുടെ അരപ്പ് കൂടി ഈയൊരു സമയത്ത് ചട്ടിയിലേക്ക് ചേർത്തു കൊടുക്കണം. പൊടികളുടെ പച്ചമണം പൂർണമായും പോയിക്കഴിയുമ്പോൾ അതിലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ചൂടുവെള്ളം തിളച്ചു തുടങ്ങുമ്പോൾ കുടംപുളിയിട്ട വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ അടച്ചുവെച്ച് തിളപ്പിക്കണം. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ഇട്ട് കറി ഒന്നുകൂടി കുറുക്കി എടുക്കുക. ശേഷം മീൻ കഷ്ണങ്ങൾ കൂടി കറിയിലേക്ക് ഇട്ട് ഒന്നുകൂടി അടച്ചുവെച്ച് വേവിക്കാം. അവസാനമായി അല്പം കറിവേപ്പില ചെറുതായി അരിഞ്ഞത് കൂടി കറിയിലേക്ക് ചേർത്തു കൊടുത്താൽ കിടിലൻ രുചി ആയിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.