
വീട്ടിൽ വെ ണ്ടയ്ക്ക ഇരിപ്പുണ്ടെങ്കിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ, തേങ്ങ അരക്കാത്ത വെണ്ടയ്ക്ക മസാല കറി
വീട്ടിലേക്ക് വരുന്ന അതിഥികളുടെ മുന്നിൽ ഇനി നിങ്ങൾക്കും തിളങ്ങാം. ഉച്ചക്ക് ഊണിനൊരുക്കം അടിപൊളി വെണ്ടയ്ക്ക മസാല കറി. ചോറിനൊപ്പം കഴിക്കാൻ ഈ ഒരു മസാല കറി മാത്രം മതി. വെറും ഇരുപത് മിനിറ്റുകൊണ്ട് സംഭവം റെഡി. ഈ വെണ്ടക്ക മസാല എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
Ingredients
- Vendakka – 200gm
- Ginger Garlic Paste – 2tsp
- chilli powder – 1 1/2 tsp
- Coriander Powder – 1tsp
- Turmeric powder – 1/2 tsp
- Tomato – 1
- Oil
- Salt
200 ഗ്രാം വെണ്ടയ്ക്ക നന്നായി കഴുകി രണ്ടു കഷ്ണങ്ങളായി മുറിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേക്ക് വെണ്ടയ്ക്ക ഇട്ട് ഒന്ന് വറുത്തെടുക്കുക. മറ്റൊരു പാനിൽ ഓയിൽ ചൂടാക്കി 2 കറുവപ്പട്ട, ഒരു ഏലക്ക, ഒരു സ്പൂൺ ജീരകം, 2 പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ഒന്ന് വഴറ്റുക എടുക്കുക, അതിലേക് ഒരു സവാള ചേർത്ത് വഴറ്റുക. ബ്രൗൺ നിറം ആകുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി, അര സ്പൂൺ മഞ്ഞൾ പൊടി,
1/4 ടീസ്പൂൺ ഗരം മസാല പൊടി എന്നിവ ചേർത്ത് എല്ലാ മസാലകളും നന്നായി വഴറ്റുക. ഇതിലേക്ക് ഒരു തക്കാളി കൂടി ചേർത്ത് നല്ലപോലെ ഇളക്കുക. ഈ സമയത്തു വേണം ആവശ്യത്തിന് ഉപ്പ് ചേർക്കുവാൻ. മസാല ഒന്ന് ചേരുമ്പോൾ അല്പം തൈര് ചേർത്ത് മസാലയുമായി നന്നായി ഇളക്കുക. ശേഷം നേരത്തെ വറുത്തുവെച്ച വെണ്ടയ്ക്ക ഇതിലേക്കിടുക. ഇനി നിങ്ങൾക്ക് ആവശ്യത്തിന് വെള്ളം വേണമെങ്കിൽ ചേർക്കാം. പ്രത്യേകം ശ്രെദ്ധിക്കണം, ചൂടുവെള്ളം ആണ് ചേർക്കേണ്ടത്. രുചികരമായ വെണ്ടയ്ക്ക മസാല തയ്യാർ