തയ്യാറാക്കാം ഇങ്ങനെ എഗ്ഗ് അമിനോ ആസിഡ്….പച്ചക്കറികൾ കുലകുത്തി കായ്ക്കും ,തഴച്ചു വളരും :ഇരട്ടി ഫലം വീട്ടിൽ ഉറപ്പ്

എഗ്ഗ് അമിനോ ആസിഡ് ഇങ്ങനെ തയ്യാറാക്കി നോക്കൂ! ഇതൊന്ന് കൊടുത്താൽ മതി! ചെടികൾ തഴച്ചു വളരാനും കുലകുത്തി കായ്ക്കാനും കീടങ്ങളെ തുരത്താനും ഇതാ ചെടികളുടെ ബൂസ്റ്റ്! അടുക്കളത്തോട്ടവും ചെറിയ രീതിയിലുള്ള പച്ചക്കറി കൃഷിയും ചെയ്യുന്ന എല്ലാവരും തന്നെ ഉണ്ടാക്കി വെക്കേണ്ടതും വളരെ പ്രയോജനകരമായ എഗ്ഗ് അമിനോ ആസിഡ് അല്ലെങ്കിൽ മുട്ട മിശ്രിതത്തെ കുറിച്ച് വിശദമായി പരിശോധിക്കാം.

വളരെ എളുപ്പത്തിൽ ഇത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. നമ്മുടെ ചെടികളുടെ എണ്ണവും നമ്മുടെ ആവശ്യം അനുസരിച്ച് മിശ്രിതം ഉണ്ടാക്കി എടുത്താൽ മതിയാകും. ചെടി നട്ടു കഴിഞ്ഞ് ചെടി ചുവട് പിടിക്കുമ്പോൾ തന്നെ ഈ മിശ്രിതം ഉണ്ടാക്കി വെക്കുവാനായി ശ്രമിക്കേണ്ടതാണ്. ഉണ്ടാക്കിയ ഉടനെ നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാൻ കഴിയുന്നതല്ല.

ഏകദേശം 40 – 50 ദിവസത്തിന് ശേഷമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. ചെടി ചുവടു പിടിക്കുമ്പോൾ ഉണ്ടാക്കി വെച്ചങ്കിൽ മാത്രമേ ചെടി പൂക്കാറാകുമ്പോൾ ഇവ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇവ ഉണ്ടാക്കാനായി ആവശ്യമുള്ളത് മുട്ടയും മുട്ട മൂടത്തക്ക രീതിയിൽ നാരങ്ങാനീരും പിന്നെ ഒരു മുട്ടയ്ക്ക് 25 ഗ്രാം ശർക്കരയും ആണ് വേണ്ടത്. കൂടാതെ ഒരു മുട്ട കുഴപ്പമില്ലാതെ കടക്കത്തക്ക രീതിയിൽ വാവട്ടമുള്ള ഒരു കുപ്പിയും ആവശ്യമാണ്.

മുട്ട കുപ്പിക്ക് അകത്തേക്ക് ഇറക്കി വെച്ചതിന് ശേഷം മുട്ട മൂട ത്തക്ക രീതിയിൽ നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. അടുത്തതായി 25 ഗ്രാം ശർക്കര കട്ട് ചെയ്ത് അതിലേക്ക് ഇട്ടു കൊടുക്കുക. നല്ലതുപോലെ വായു കടക്കാത്ത രീതിയിൽ കുപ്പി അടച്ചതിനുശേഷം ഇതിൽ 35 തൊട്ട് 50 ദിവസത്തേക്ക് മാറ്റി വയ്ക്കുക. ഏകദേശം ഒരു ഇരുപത് ദിവസം ആകുമ്പോഴേക്കും കുപ്പിയെടുത്ത് നല്ലതുപോലെ ഇളക്കി കൊടുക്കേണ്ടതാണ്.