കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കപ്പ ലഭിക്കുമ്പോൾ അത് കഴുകി വൃത്തിയാക്കി സൂക്ഷിച്ച് വാക്കുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർഗ്ഗങ്ങൾ വിശദമായി മനസ്സിലാക്കാം. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ് കപ്പ കേടാകാതെ സൂക്ഷിക്കേണ്ടത്
എങ്കിൽ അതിനായി ഒരുപാട് കാര്യങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. സാധാരണ നമ്മൾ എങ്ങനെയാണോ കപ്പ തൊലി കളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളാക്കി മുറിച്ചെടുക്കുന്നത് അതേ രീതിയിൽ ആക്കി എടുക്കുക. അതിനുശേഷം കപ്പ മുങ്ങിക്കിടക്കാൻ ആവശ്യമായ അത്രയും വെള്ളമൊഴിച്ച് ഒരു പാത്രം ഉപയോഗിച്ച് അടച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
എപ്പോഴാണോ കപ്പ ആവശ്യമായിട്ടുള്ളത് ആ ഒരു സമയത്ത് വെള്ളം മുഴുവൻ ഊറ്റി കളഞ്ഞ ശേഷം കപ്പ ഉപയോഗിക്കാവുന്നതാണ്. കപ്പ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന മറ്റൊരു രീതിയാണ് സിപ്പ് ലോക്ക് കവർ ഉപയോഗിക്കുക എന്നത്. അതിനായി കഴുകി വൃത്തിയാക്കിയെടുത്ത കപ്പ വെള്ളം മുഴുവൻ അരിച്ച് കളഞ്ഞശേഷം ഒരു സിപ്പ് ലോക്ക് കവറിൽ ഇട്ട് സ്റ്റോർ ചെയ്യുക. സിപ്പ് ലോക്ക് കവർ ഫ്രിഡ്ജിലെ ഫ്രീസറിൽ ആണ് സൂക്ഷിക്കേണ്ടത്.
ഈയൊരു രീതിയിൽ സൂക്ഷിക്കുന്ന കപ്പ ആഴ്ചകളോളം കേടാകാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ കാലത്തേക്കാണ് കപ്പ സ്റ്റോർ ചെയ്ത് വയ്ക്കുന്നത് എങ്കിൽ, നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിൽ ഇളം ചൂട് വെള്ളവും, പഞ്ചസാരയും,ഉപ്പും ഇട്ട ശേഷം അതിൽ മുക്കിവയ്ക്കുക. കുറച്ച് നേരം ഈയൊരു രീതിയിൽ കപ്പ സ്റ്റോർ ചെയ്ത ശേഷം വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് ഒട്ടും നനവില്ലാത്ത ടവൽ ഉപയോഗിച്ച് ഉണക്കിയെടുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്. ഈയൊരു രീതികളെല്ലാം ഉപയോഗപ്പെടുത്തി കപ്പ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാവുന്നതാണ്.