റോസ് ചെടിയിലെ കീട ശല്യം/ഫംഗസ് പൂർണ്ണമായും ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്യൂ!! | How to Identify & Control Thrips Attack in Rose

റോസാ ചെടികളിൽ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് തൃപ്പ് എന്നറിയപ്പെടുന്ന പ്രാണിയുടെ ശല്യം. ഇവ തന്നെ രണ്ട് രീതികളിൽ കാണാറുണ്ട്. ഒരിക്കൽ ചെടികളിൽ വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ഇവ പെറ്റ് പെരുകി എല്ലാ ചെടികളെയും നശിപ്പിക്കുന്ന രീതിയാണ് കണ്ടു വരുന്നത്.മിക്കപ്പോഴും പൂമൊട്ടുകൾ പകുതി കടിച്ച രീതിയിലാണ് ഇവ ആക്രമിക്കുന്നത്. ഈയൊരു പ്രാണിയുടെ ആക്രമണം മൂലം പൂക്കൾ വിരിഞ്ഞാലും അവയുടെ ഇതളുകൾ പെട്ടെന്ന് കൊഴിഞ്ഞു പോവുകയോ അതല്ലെങ്കിൽ ഇല ചുരുണ്ട് നിൽക്കുന്ന അവസ്ഥയോ ഉണ്ടാകാറുണ്ട്.

How to Identify & Control Thrips Attack in Rose
How to Identify & Control Thrips Attack in Rose

തൃപ്പ് ശല്യം കാരണമാണോ പൂക്കൾ നശിച്ചു പോകുന്നത് എന്ന് അറിയാനായി ഇത്തരത്തിൽ കൊഴിഞ്ഞു വീഴുന്ന പൂക്കളും മൊട്ടുകളും അല്പം സോപ്പ് ലായനിയിൽ ഇട്ടു നോക്കിയാൽ മതി. അത് പൊന്തി കിടക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ത്രിപ്പ് ശല്യമാണ് അതിന്റെ കാരണം എന്ന് മനസ്സിലാക്കാനായി സാധിക്കും. ഇത്തരത്തിലുള്ള ഒരു അണുബാധ കണ്ണിൽ പെടുകയാണ് എങ്കിൽ ഉടൻതന്നെ ചെടിയുടെ ഇല, തണ്ട്, പൂവ് എന്നിവയെല്ലാം പൂർണ്ണമായും കട്ട് ചെയ്ത് പ്രൂണിംഗ് ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇൻഫെക്ഷന്റെ തുടക്ക സമയത്താണ് എങ്കിൽ അത് ഇല്ലാതാക്കാനായി ഒരു ലിറ്റർ വെള്ളത്തിലേക്ക് 10 എം എൽ എന്ന അളവിൽ നീം ഓയിൽ കലക്കി ചെടിയിൽ സ്പ്രേ ചെയ്ത് നൽകിയാൽ മതി.

മറ്റൊരു രീതി തലേദിവസം തന്നെ ഒരു പാത്രത്തിൽ കുറച്ച് പട്ടയും വെള്ളവും കൂടി ഒഴിച്ച് വയ്ക്കുക. ശേഷം അത് അരിച്ചെടുത്ത് ചെടികളിൽ സ്പ്രേ ചെയ്ത് നൽകുന്നതും വളരെയധികം ഇഫക്ടീവായ ഒരു രീതിയാണ്. റോസ് ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. video Credits & Foliow :Jeny’s World  How to Identify & Control Thrips Attack in Rose

 

 

Rate this post