പ്രൊ വോളി എങ്ങനെ നിന്ന് പോയി , ഇന്ത്യയിൽ വോളിബോളിനെ ജനകീയമാക്കാൻ എങ്ങനെ സാധിക്കും ?.

0

ഇന്ത്യയിൽ വോളിബോൾ ജനകീയമാക്കാൻ , പ്രൊ വോളി പോലുള്ള പ്രൊഫഷണൽ ലീഗുകൾക്കു മാത്രമേ സാധിക്കുകയുള്ളു ..
കാലിക്കറ്റ് ഹീറോസ് ഉടമ സഫീർ പി ടി .

വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും , ബേസ് ലൈനും ആദ്യ സീസണ് ശേഷം നടന്ന കണക്കിലെ ക്രമക്കേടിലെ ആരോപണ പ്രത്യാരോപണങ്ങളാണ് പ്രൊ വോളി നിന്ന് പോവാൻ കാരണം , ബേസ് ലൈൻ അവതരിപ്പിച്ച കണക്കിൽ കൃത്രിമമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ആദ്യ ആരോപണം നടത്തിയത് ,ബേസ് ലൈനിന്റെ ബിഗ് ഓഡിറ്റിങും , fivb യുടെ സമവായ ഇടപെടലും അംഗീകരിക്കാൻ ഫെഡറേഷൻ തയ്യാറായില്ല , അവസാനം കേസ് ചെന്നൈ ആർബിറ്ററേറ്ററുടെ അടുത്തെത്തി , രണ്ടു നിർദ്ദേശങ്ങളാണ് അവിടെ നിന്നും വന്നത് ഒന്നുകിൽ ഒരൊത്തുതീർപ്പിലൂടെ വീണ്ടും പ്രൊ വോളി സംഘടിപ്പിക്കാം അല്ലെങ്കിൽ ലീഗ് നടത്താനുള്ള ഉടമ്പടിപ്രകാരം ഫെഡറെഷന് മറ്റൊരു ലീഗ് നടത്താനുള്ള അനുമതി നൽകുക എന്നതുമാണ് , മറ്റൊരു ലീഗ് നടത്തുമ്പോൾ ബേസ് ലൈനിനു വന്നിട്ടുള്ള എല്ലാ നഷ്ടങ്ങളും നികത്താനും vfi ബാധ്യസ്ഥരാണ് .

ബേസ് ലൈന് നൽകാനുള്ള ഭീമമായ നഷ്ട്ടം നിലവിൽ vfi ക്കു നൽകാൻ സാധ്യമല്ല എന്നതും , ഇ നഷ്ടക്കണക്കുകളുടെ ഇടയിൽ മറ്റൊരു കമ്പനി ലീഗ് നടത്താൻ മുന്നോട്ട് വരാനുള്ള സാധ്യതകളും വിദൂരമാണ് , ഇനി ബേസ് ലൈനിന്റെ നഷ്ട്ടം നികത്തി പുതിയൊരു ലീഗ് നടത്താൻ വലിയൊരു കമ്പനി മുന്നോട്ട് വരികയാണെങ്കിൽ വീണ്ടും ലീഗ് നടക്കാനുള്ള സാധ്യതകളുണ്ട് .ഇന്ത്യയിൽ വോളിബോൾ ജനകീയമാക്കാൻ , പ്രൊ വോളി പോലുള്ള പ്രൊഫഷണൽ ലീഗുകൾക്കു മാത്രമേ സാധിക്കുകയുള്ളു അതിന്റെ കൂടെ വലിയ സെലിബ്രെട്ടികളെയുംഎം കൂടി കൊണ്ടുവന്നാൽ ഇ ഗെയിം കുറച്ചുകൂടെ പോപ്പുലർ ആവുമെന്ന്നാണ് തോന്നുന്നത് .

സഫീർ പി ടി .