അ ടികൊണ്ട് വലഞ്ഞ് ബൗളർമാർ!! കൂട്ടുകെട്ട് പൊളിച്ച് ദീപക് ഹൂഡ!! വീഡിയോ

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിന മത്സരം ക്യൂന്‍സ് പാര്‍ക്ക് ഓവലിൽ നടക്കുമ്പോൾ പോരാട്ടം ആവേശകരമായി മാറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒന്നാം ഏകദിനത്തിൽ മൂന്ന് റൺസ്‌ വിജയം സ്വന്തമാക്കിയ ശിഖർ ധവാനും സംഘവും ലക്ഷ്യമിടുന്നത് പരമ്പര ജയം തന്നെ.കളിയിൽ ടോസ് വെസ്റ്റ് ഇൻഡീസ് ടീം സ്വന്തമാക്കി.

ടോസ് നേടിയ നിക്കോളാസ് പൂരാൻ ബാറ്റിംഗ് സെലക്ട്‌ ചെയ്തപ്പോൾ ഇന്ത്യൻ നിരയിൽ പേസർ പ്രസീദ് കൃഷ്ണക്ക്‌ പകരം ആവേഷ് ഖാൻ എത്തി . എന്നാൽ ബൌളിംഗ് ആരംഭം കുറിച്ച ഇന്ത്യക്ക് ലഭിച്ചത് മോശം തുടക്കം. വിൻഡീസ് ഓപ്പണിങ് ജോഡി അറ്റാക്കിംഗ് ശൈലിയിൽ കളിച്ചപ്പോൾ ഇന്ത്യൻ ക്യാമ്പ് വളരെ ഏറെ സമ്മർദ്ദത്തിലായി. ന്യൂ ബോളിൽ എത്തിയ സിറാജ്, ആവേഷ്, താക്കൂർ എന്നിവരെ എല്ലാം വെസ്റ്റ് വിൻഡീസ് താരങ്ങൾ അതിവേഗം അതിർത്തി കടത്തിയതോടെ സ്കോർ റേറ്റ് ഉയർന്നു.

7.1 ഓവറിൽ തന്നെ വിക്കെറ്റ് നഷ്ടം കൂടാതെ വെസ്റ്റ് ഇൻഡീസ് സ്കോർ 50 കടന്നപ്പോൾ ഇന്ത്യൻ ടീമിന് ആദ്യത്തെ വിക്കെറ്റ് സമ്മാനിച്ചത് ആൾറൗണ്ടർ ദീപക് ഹൂഡ. സർപ്രൈസ് ഓപ്ഷനായി ദീപക് ഹൂഡക്ക്‌ പന്തെല്പിച്ച ക്യാപ്റ്റൻ ധവാൻ തീരുമാനം തെറ്റിയില്ല. ആദ്യത്തെ ബോളിൽ തന്നെ ഓപ്പണർ മേയെർസ് വിക്കെറ്റ് സ്വയം ക്യാച്ചിൽ കൂടി കരസ്ഥമാക്കിയ ദീപക് ഹൂഡ കയ്യടികൾ നേടി.

ഇന്ത്യൻ പ്ലെയിങ് ഇലവൻ : Shikhar Dhawan(c), Shubman Gill, Shreyas Iyer, Suryakumar Yadav, Sanju Samson(w), Deepak Hooda, Axar Patel, Shardul Thakur, Mohammed Siraj, Yuzvendra Chahal, Avesh Khan