ബാലയ്യയുടെ അടുത്ത ചിത്രത്തിലും ഭാഗ്യനായികയായി ഹണി റോസ്..!! താരത്തിന് തെലുങ്കില്‍ ആരാധകരേറുന്നു |HoneyRose Balayyas Heroine again
HoneyRose Balayyas Heroine again Malayalam : തെലുങ്കിൽ നിരവധി ആരാധകരുള്ള നന്ദമൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിൽ നായിക ആയെത്തിയത് മലയാളി സൂപ്പർ താരം ഹണി റോസ് ആണ്. തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ഈ ചിത്രത്തിലെ പ്രകടനത്തോടെ താരത്തിന് സാധിച്ചു. ശ്രുതി ഹാസനും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. ബാലകൃഷ്ണ ഇരട്ടവേഷത്തിൽ എത്തിയ ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, ലാൽ, ദുനിയാ വിജയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തിൽ എത്തിയിരുന്നു.
മൈത്രി മൂവീ മേക്കേഴ്സാണ് ‘വീരസിംഹ റെഡ്ഡി’ എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോൾ ബാലകൃഷ്ണയുടെ ഇനി വരാനിരിക്കുന്ന പുതിയ ചിത്രത്തിലും നായികയായി ഹണി റോസ് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഹണി റോസും ബാലകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രം അനിൽ രവിപുടിയാണ് സംവിധാനം ചെയ്യുന്നത്. ഹണി റോസ് തെലുങ്കിൽ വലിയൊരു ഭാവിയുള്ള നടിയാണ് എന്ന് ബാലകൃഷ്ണ മുൻപ് പറഞ്ഞിരുന്നു.

മീനാക്ഷി എന്ന കഥാപാത്രത്തെ മനോഹരമായാണ് ഹണി റോസ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. “എനിക്ക് ഇതുവരെ അതിനെക്കുറിച്ച് കണ്ഫര്മേഷന്സ് ഒന്നും ലഭിച്ചില്ല. ആകട്ടെ എന്നു തന്നെയാണ് ഞാനും ഇപ്പോൾ പ്രതീക്ഷിക്കുന്നത്” എന്നാണ് മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ഹണി റോസ് പറഞ്ഞത്. അതേസമയം, ബാലയ്യയെ കുറിച്ചും ഹണി റോസ് സംസാരിക്കുന്നുണ്ട്. ബാലയ്യയെ എത്രമാത്രം ആരാധകർ ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായത് ശരിക്കും അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ്.
ഷൂട്ടിംഗ് കാണാന്‍ ആളുകള്‍ ഒരുപാട് പേർ തടിച്ചുകൂടി. കഷ്ടപ്പെട്ടാണ് ആള്‍ക്കൂട്ടത്തെ അവിടെ നിന്ന് മാറ്റുന്നത്. അവരുടെ സൂപ്പര്‍ഹീറോയാണ് ബാലയ്യ എന്നും ആരാധകര്‍ എന്താണോ ആഗ്രഹിക്കുന്നത് അതാണ് അദ്ദേഹത്തിന്റെ സിനിമകള്‍. തെലുങ്കില്‍ എത്തിയപ്പോഴുള്ള തനിക്ക് വലിയ വെല്ലുവിളി ഭാഷയായിരുന്നു. ഓരോ രംഗവും ഷൂട്ട് ചെയ്യുന്നതിന് മുമ്പ് താരം തന്നെ ഡയലോഗ് മനപാഠമാക്കുമായിരുന്നു. പിന്നെ അവര്‍ക്ക് വേണ്ട രീതിയില്‍ എങ്ങനെ അഭിനയിക്കണമെന്ന് ബാലകൃഷ്ണ സാര്‍ കൃത്യമായി തനിക്ക് പറഞ്ഞു തന്നിരുന്നു എന്നാണ് ഹണി പറയുന്നത്.