ഹണി എപ്പോഴും സ്വീറ്റാണ് ; സാരിയിൽ സുന്ദരിയായി താരം | Honey Rose Stunning Photos

Honey Rose Stunning Photos Malayalam : ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഹണിറോസ്. അധികം സിനിമകളിൽ ഒന്നും വേഷമിട്ടില്ലെങ്കിലും ചെയ്ത സിനിമകൾ കൊണ്ട് ഹണി റോസിനു വളരെയധികം ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട് .വിനയൻ സംവിധാനം ചെയ്ത ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമയിലേക്കുള്ള തുടക്കം. മലയാള നടിമാരിൽ ഹണിയുടെ സൗന്ദര്യം എപ്പോഴും വേറിട്ട നിൽക്കുന്നതാണ്. താരത്തിനോടുള്ള ആരാധന കൊണ്ട് തന്റെ പേരിൽ ഒരു ക്ഷേത്രം തന്നെ തമിഴ് നാട്ടിൽ ഉണ്ടെന്നും ഹണി തന്നെ ഇടക്ക് വെളിപ്പെടുത്തിയിരുന്നു.

അതുപോലെ തന്നെ ഉത്‌ഘാടന ചടങ്ങുകളിലും ഹണി നിറസാന്നിദ്യമാണ്‌. അതെല്ലാം താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.അതിനൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ചുവന്ന് തുടുത്ത കവിളുകളും എപ്പോഴും പുഞ്ചിരി തൂകിയുള്ള നോട്ടവും എല്ലാം ഹണിയുടെ സൗന്ദര്യത്തെ എടുത്തുകാട്ടുന്നു.താര ജാഡകൾ ഒന്നുമില്ലാത്ത താരം കൂടിയാണ് ഹണി എന്ന് പറയേണ്ടിവരും. അതുപോലെ സോഷ്യൽ മീഡിയയിൽ താരത്തിന് ബോഡിഷെമിങ് നേരിടേണ്ടിവന്ന അനുഭവവും താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.’ബോഡിഷെയ്മിങ്ങിൻറെ ഭയാനക വേർഷനാണ് അനുഭവിക്കുന്നത്. ഇതൊന്നും സേർച്ച് ചെയ്ത് നോക്കാറില്ല. പക്ഷെ നമ്മുടെ മുമ്പിലേക്ക് ഇതെല്ലാം വരുമല്ലോ. തുടക്കത്തിൽ എനിക്കും ഇത് അത്ഭുതമായിരുന്നു. ബോഡി ഷെയിമിങ്ങിന്റെ അങ്ങേയറ്റമാണ്

നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകള്‍ സ്വയം ചിന്തിക്കേണ്ടതാണ്. ആദ്യമൊക്കെ ഇതു കാണുമ്പോള്‍ ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷേ ഒരു പരിധി കഴിഞ്ഞാൽ ഇതിനെതിരെ എങ്ങനെ പ്രതികരിക്കാനാണ്? ഇത്തരം ചിന്തകളെല്ലാം അവസാനിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്നെക്കുറിച്ച് പലരും ഉണ്ടാക്കുന്ന വ്യാജ വാർത്തകളിൽ പ്രമുഖരുടെ അടക്കം പേരുകള്‍ വലിച്ചിഴക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്’ എന്നാണ് ഹണി തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് പറഞ്ഞത്. എങ്കിലും ഹണി അതൊന്നും കാര്യമാക്കാതെ സോഷ്യൽമീഡിയയിൽ ഇപ്പോഴും വിശേഷങ്ങളും ഫോട്ടോകളായും പങ്കുവെയ്ക്കുന്നുണ്ട്.അത്തരത്തിൽ ഹണിയുടെ സാരിയിലുള്ള ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്.ഒരു ഫങ്ക്ഷനിടെ എടുത്ത ചിത്രങ്ങളാണിത്.

വേദിയിൽ വളരെ സന്തോഷവതിയായി സംസാരിക്കുന്ന ഹണിയുടെ ലൂക്കും വളരെ ക്യൂട്ട് ആണ്. പേസ്റ്റൽ കളർ സാരിയാണ് ഹണിയുടെ വേഷം. സാരിക്ക് യോജിക്കുന്ന തരത്തിലുള്ള ആഭരണങ്ങളും താരം അണിഞ്ഞിരിക്കുന്നു.സാരിയോടൊപ്പം വ്യത്യസ്തമായ രീതിയിലുള്ള ആഭരണങ്ങളുടെ സെലക്ഷനും ഹണിയുടെ പ്രത്യേകതയാണ്. മോഡേൺ വേഷത്തിലാണോ നാടൻ വേഷത്തിലാണോ ഹണി സുന്ദരി എന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാകും. കാരണം ഏതു വേഷത്തിലും ഹണിയുടെ ഭംഗിക്ക് ഒട്ടും കുറവ് വരില്ല എന്ന് സംശയമില്ലാതെ പറയാം.മോഹൻലാൽ നായകനായ ‘മോൺസ്റ്റർ’ ആയിരുന്നു ഹണിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ‘റാണി’ എന്ന ചിത്രവും ഹണിയുടേതായി പുറത്തിറങ്ങാനുണ്ട്.