ഇടവേളക്ക് ശേഷം ഹണി റോസ് അഭിനയ രംഗത്ത് സജ്ജീവമാകുന്നു; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Honey Rose New Stunning Photos

Honey Rose New Stunning Photos : പതിനാലാം വയസിൽ മലയാള സിനിമ രംഗത്തേക്ക് കാലെടുതുവെച്ച നടിയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയ മികവ് കാഴച്ചവച്ചിരിന്നു. കുറച്ചു കാലമായി സിനിമ മേഖലയിൽ നിന്നും ഇടവേള എടുത്തിരിക്കുന്ന താരം ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ ഒപ്പം ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുകയാണ് ഹണി

റോസ്. കരിയറിലെ ഏറ്റവും മികച്ച കഥാപത്രം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹണി റോസ് ഇപ്പോൾ. ഭാമിനി എന്ന കഥാപാത്രമാണ് താരത്തിന് ലഭിച്ചത്. മോഹൻലാലിൻറെ ഒപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം താരം സോഷ്യൽ മീഡിയ വഴിയും ഇൻറർവ്യൂ വഴിയും പങ്കുവെച്ചിട്ടുണ്ട്. ഇടവേള കഴിഞ്ഞെത്തുന്ന താരത്തിന് അഭിനയ മികവ് കാഴ്ചവക്കാൻ കഴിയുന്ന ഒരു ചിത്രം കൂടിയായിരുന്നു

മോൺസ്റ്റ്റർ. ഭാമിനി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വീരസിംഹ റെഡി എന്ന തെലുങ്ക് ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ തെലുങ്ക് സിനിമയുടെ ഭാഗമായിരിക്കുകയാണ് ഹണി റോസ്. സോഷ്യൽ മീഡിയ വഴിയും നേരിട്ടും വലിയ രീതിയിൽ ബോഡി ഷേമിങ് നേരിട്ട നടിയാണ് ഹണി റോസ്. ഈ അടുത്തിടെ താരം പറഞ്ഞുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഒരു പ്രസ്താവന ശ്രദ്ധേയമായിരുന്നു. ‘‘ലാൽ സാർ (മോഹൻലാൽ) എന്റെ

ജീവിതത്തിൽ പല ഘട്ടങ്ങളിലും ഒരു കൈത്താങ്ങ് ആയിരുന്നു’’ എന്ന് താരം പറഞ്ഞുവെന്ന രീതിയിലാണ് വാർത്തകൾ വന്നത്. എന്നാൽ ഇങ്ങനെ ഒരു പ്രസ്താവന താൻ പറഞ്ഞിട്ടില്ല എന്നാണ് ഹണി റോസ് പറയുന്നത്. ഇതുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ പലതരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇല്ലാ കഥകൾ പ്രചരിപ്പിക്കരുതെന്നും ഇതുവരെ എത്തിയത് സ്വന്തം പ്രയത്നം കൊണ്ടാണ് എന്നും താരം മാധ്യമങ്ങളിലൂടെ പങ്കുവെച്ചു

Rate this post