സാരിയിൽ ഗ്ലാമറസ് ലുക്കിൽ ഹണി റോസിന്റെ പുതിയ ഫോട്ടോ ഷൂട്ട് ; ചിത്രങ്ങൾ കാണാം | Honey Rose new photo shoot in a glamorous look in saree

Honey Rose new photo shoot in a glamorous look in saree : തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങിനിൽക്കുന്ന മലയാളി താരമാണ് ഹണി റോസ് . മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. വിനയൻ സംവിധാനം ചെയ്ത 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് വളരെ വേഗത്തിൽ ആയിരുന്നു താരത്തിന്റെ കരിയർ ഗ്രാഫ് ഉയർന്നത്. മോഹൻലാൽ, സുരേഷ് ഗോപി , ജയറാം , ദിലീപ് തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മോൺസ്റ്ററിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ താരം. മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മോഹൻലാലിനൊപ്പം ഇത്രമാത്രം സ്ക്രീൻ സ്പേസ് താരത്തിന് കിട്ടുന്നത്. ചിത്രത്തിലെ ഭാമിനി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. മോഹൻലാലിന്റെ ഭാഗ്യ നായികയാണ് ഹണി റോസ് എന്നുപോലും ആരാധകർ ഇപ്പോൾ അഭിപ്രായപ്പെട്ടു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

സിനിമകളിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട് ഹണി റോസിന് . സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ളത്. ഇപ്പോഴിതാ തൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.

തലയിൽ മുല്ലപ്പൂ ചൂടി കടും നീല നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് താരത്തിന്റെ ഇത്തവണത്തെ ഫോട്ടോഷൂട്ട് . സിൽവർ ഷെഡിലുള്ള സ്ലീവ്ലെസ് ബ്ലൗസും സാരിയിൽ ഹണി റോസിനെ കൂടുതൽ സുന്ദരിയാക്കുന്നു. പതിവുപോലെ ഇക്കുറിയും താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.