
വീട്ടിൽ തന്നെ നല്ല കട്ട തൈര് കിട്ടാൻ പാൽ കാച്ചിയതിനു ശേഷം ഇങ്ങനെ ചെയ്തു നോക്കൂ | Homemade Thick Curd
എന്നാൽ എപ്പോഴും പുറത്ത് നിന്നും വാങ്ങുന്നത് പണ ചിലവ് ആണ്. വീട്ടിൽ തന്നെ നല്ല കട്ട തൈര് ഉണ്ടാക്കാൻ കഴിഞ്ഞാൽ അതല്ലേ വീട്ടിലെ സാമ്പത്തിക വ്യവസ്ഥയ്ക്കും ആരോഗ്യത്തിനും നല്ലത്. ആദ്യം തന്നെ പാൽ തിളപ്പിക്കണം. കട്ടിയുള്ള പാൽ കിട്ടിയാൽ അത് ഉപയോഗിക്കുന്നത് ആണ് നല്ലത്. പാൽ തിളച്ചിട്ട് തീ കുറയ്ക്കണം. ഇതിനെ ഇളക്കി കൊണ്ട് കുറച്ച് സമയം കൂടി വേവിക്കണം.

ഈ പാലിനെ തണുക്കാൻ മാറ്റി വയ്ക്കണം. ആ സമയവും കുറച്ച് നേരം ഇളക്കി കൊടുത്താൽ പാട കെട്ടുന്നത് ഒഴിവാക്കാം. ചെറിയ ചൂട് തങ്ങി നിൽക്കുമ്പോൾ തന്നെ വേണം തൈരിന് വേണ്ടി ഉറ ഒഴിക്കാൻ. അതിനായി ഒരു ബൗളിൽ അൽപം കട്ട തൈര് എടുക്കണം. ഇതിലേക്ക് കുറച്ചു പാൽ ഒഴിച്ചിട്ട് നന്നായി ഇളക്കണം.
പാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ചിട്ടു വേണം ഈ ബൗളിലെ മിശ്രിതം ഇതിലേക്ക് പകർത്തണം. കുറഞ്ഞത് ഒരു ഒൻപത് മണിക്കൂർ എങ്കിലും ഇങ്ങനെ മാറ്റി വയ്ക്കണം. ചോറിന്റെ ഒപ്പം കഴിക്കാൻ എടുക്കുന്നത് കൂടാതെ പുളിശ്ശേരി, പച്ചടി, കിച്ചടി മുതലായ വിഭവങ്ങൾ ഉണ്ടാക്കാനും ബിരിയാണിക്ക് പുളി നല്കാനും എല്ലാം ഈ തൈര് ഉപയോഗിക്കാം. പാലിന്റെ കട്ടി അനുസരിച്ച് എങ്ങനെയാണ് പാല് വേവിക്കേണ്ടത് എന്ന് വ്യക്തമായി ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. Homemade Thick Curd