
മുടി തഴച്ചു വളരാനും താരൻ അകറ്റാനും കറ്റാർവാഴ എണ്ണ!! പനങ്കുല പോലെ മുടി വളരാൻ കറ്റാര്‍വാഴ എണ്ണയുണ്ടാക്കുന്ന വിധം | Homemade Alovera Oil
Homemade Alovera Oil Malayalam : ഇന്ന് നമ്മുടെ വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രധാന സൗന്ദര്യ വർദ്ധക വസ്തുവാണ് കറ്റാർവാഴ. എന്നാൽ തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള ഇത് പണ്ടത്തെ കാലത്ത് അധികമാരും അറിയാതെ പോയ ഒന്നാണ്. ആരോഗ്യത്തിനും ഭംഗിയ്ക്കും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപകാരപ്രദമായ ഒന്നാണിത്. ആരോഗ്യത്തിനും ഭംഗിക്കും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപകാരപ്രദമായ ഒന്നാണിത്.
ഇവിടെ നമ്മൾ മുടി തഴച്ച് വളരാൻ കറ്റാർവാഴ കൊണ്ട് എണ്ണ കാച്ചുന്നത് എങ്ങനെയാണെന്നാണ് നോക്കാൻ പോകുന്നത്. മുടി തഴച്ച് വളരുന്നതിന് മാത്രമല്ല മുടി കൊഴിച്ചിൽ, താരൻ, മുടിയിലെ കായ് അകറ്റാൻ എന്നിവക്കെല്ലാം ഇത് ഏറെ പ്രയോജനപ്രദമാണ്. വിദേശത്ത് ജോലി ചെയ്യുന്നവർക്കും താമസിക്കുന്നവർക്കും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കുട്ടികൾക്കും എല്ലാവർക്കും അനുയോജ്യമായ കറ്റാർവാഴ എണ്ണ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആദ്യം തന്നെ കറ്റാർവാഴയുടെ ഇതളുകൾ മുറിച്ചെടുത്ത് ചെറിയ കഷണങ്ങളാക്കുക. ശേഷം മിക്സിയിലിട്ട് നല്ലപോലെ അടിച്ചെടുക്കുക. നല്ല കട്ടിയുള്ള പാത്രം ചൂടാക്കാൻ വെക്കുക. പാത്രം ചൂടായ ശേഷം നല്ല വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. നമ്മളിവിടെ വീട്ടിൽ തന്നെ ആട്ടിയെടുത്ത നല്ല വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരിക്കുന്നത്. നല്ല കൊപ്പ്രയില്‍ ആട്ടിയ വെളിച്ചെണ്ണയാണ് ഏറ്റവും നല്ലത്.
കറ്റാർവാഴ മിക്സിയിലിട്ട് അടിച്ച മിക്സ് എത്ര അളവിൽ കിട്ടിയോ അതിന്റെ പകുതി അളവിൽ ആണ് വെളിച്ചെണ്ണ എടുക്കേണ്ടത്. ചട്ടി നന്നായി ചൂടായ ശേഷം അരച്ച് വച്ച കറ്റാർവാഴ ഒഴിച്ച് കൊടുക്കുക. ശേഷം തീ കുറച്ചതിന് ശേഷം നല്ലപോലെ ഇളക്കിക്കൊടുക്കുക. കറ്റാർവാഴ എണ്ണ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയണ്ടേ? വീഡിയോ കണ്ടോളൂ… Homemade Alovera Oil