അടിച്ചു പൊളിച്ചു ബാറ്റ്‌സ്മാന്മാർ എറിഞ്ഞിട്ട് ബൌളിംഗ് നിര!! ഇന്ത്യക്ക് രണ്ടാം ജയം | Match Report

ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ വിജയ കുതിപ്പ് തുടർന്ന് ടീം ഇന്ത്യ. സൂപ്പർ 12 റൗണ്ടിലെ രണ്ടാം മാച്ചിലും ആധികാരിക ജയം നേടിയ രോഹിത് ശർമ്മയും സംഘവും രണ്ടാം ഗ്രൗണ്ടിൽ നാല് പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്തേക്ക് എത്തി. നേതർലാൻഡ് ടീമിനെയാണ് ഇന്ത്യൻ ടീം 56 റൺസിന് തോൽപ്പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റുകൾ നഷ്ടത്തിൽ 179 റൺസ് നേടിയപോൾ മറുപടി ബാറ്റിംഗിൽ നേതർലാൻഡ് ടീം പോരാട്ടം 123 റൺസിൽ അവസാനിച്ചു. ഇന്ത്യൻ ബാറ്റിംഗ്, ബൌളിംഗ്, ഫീൽഡിങ് നിര ഒരുപോലെ തിളങ്ങുന്നതാണ് ഇന്നത്തെ മാച്ചിൽ കാണാൻ കഴിഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമ്മ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവർ വെടികെട്ട് ഫിഫ്റ്റി പ്രകടനം നടത്തി. വെറും 25 ബോളിൽ (7 ഫോറും ഒരു സിക്സ് )നിന്നും 51 റൺസ് നേടിയ സൂര്യയാണ് ഇന്ത്യൻ ടോട്ടൽ 179ലേക്ക് എത്തിച്ചത്. രോഹിത് ശർമ്മ വെറും 39 ബോളിൽ 53 റൺസ് നേടിയപോൾ കോഹ്ലി വെറും 44 പന്തുകളിൽ നിന്നും 62 റൺസ്സുമായി തിളങ്ങി.

മറുപടി ബാറ്റിംഗ് ആരംഭിച്ച നേതർലാൻഡ് ടീമിന് തുടക്കത്തിൽ തന്നെ തുടരെ വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യക്ക് വേണ്ടി ഭുവി, അക്ഷർ പട്ടേൽ, അശ്വിൻ, അർശദീപ് എന്നിവർ രണ്ടും ഷമി ഒരു വിക്കറ്റും വീഴ്ത്തി.