സൗത്താഫ്രിക്കക്ക് ഹോളണ്ട് ഷോക്ക്!! പാകിസ്ഥാൻ :ബംഗ്ലാദേശ് മാച്ച് ജയിക്കുന്നവർക്ക് സർപ്രൈസ് സെമി എൻട്രി

വീണ്ടും ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ മറ്റൊരു ഷോക്കിംഗ് വിജയം. അത്യന്തം ആവേശം നിറഞ്ഞ മാച്ചിൽ ഇന്ന് ഹോളണ്ട് ടീമാണ് എല്ലാവരെയും ഞെട്ടിച്ചത്. ശക്തരായ സൗത്താഫ്രിക്കയെ 13 റൺസിന് തോൽപ്പിച്ചാണ് ഹോളണ്ട് ടീം ജയത്തിലേക്ക് എത്തിയത്

13 റൺസ് ജയത്തോടെ ഗ്രൂപ്പ്‌ ബിയിൽ തങ്ങൾ സ്ഥാനം വെറുതെ അല്ല എന്ന് തെളിയിച്ച ഹോളണ്ട് ടീം ഇന്നത്തെ ജയത്തോടെ നെക്സ്റ്റ് ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിലേക്ക് കൂടി സ്ഥാനം നേടി.ഹോളണ്ട് ടീം ഉയർത്തിയ 159 റൺസിന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച സൗത്താഫ്രിക്കക്ക് 20 ഓവറിൽ 8 വിക്കെറ്റ് നഷ്ടത്തിൽ 145 റൺസാണ് നേടാൻ കഴിഞ്ഞത്.ഹോളണ്ട് ജയത്തോടെ സൗത്താഫ്രിക്ക ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ സെമി ഫൈനൽ കാണാതെ പുറത്തായി

ഹോളണ്ട് ജയത്തോടെ ഇന്ത്യൻ ടീം സെമി ഫൈനൽ പ്രവേശനം നേടിയപ്പോൾ ഇന്നത്തെ ബംഗ്ലാദേശ് :പാകിസ്ഥാൻ മത്സരം ഏറെ നിർണായകമായി മാറി.ആ മാച്ചിൽ ജയിക്കുന്നവർക്ക് ഇന്ത്യക്ക് ഒപ്പം സെമി ഫൈനലിലേക്ക് എത്താം. മാച്ച് ഒരുവേള മഴ കാരണം മുടങ്ങിയാൽ റൺ റേറ്റ് അടിസ്ഥാനത്തിൽ പാകിസ്ഥാൻ സെമി ഫൈനലിലേക്ക് എത്തും.