ജന്മദിനത്തിൽ നനഞ്ഞ പടക്കമായി രോഹിത് 😱😱ഭാര്യ റിതിക കരഞ്ഞുപ്പോയി ; വീഡിയോ കാണാം

ഐപിഎൽ 2022-ലെ മോശം ഫോമിൽ നിന്ന് കരകയറാനാവാതെ മുംബൈ ഇന്ത്യൻസ് സ്കിപ്പർ രോഹിത് ശർമ്മ. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ, രാജസ്ഥാൻ റോയൽസിനെതിരെ 2 റൺസിനാണ് രോഹിത് പുറത്തായത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക്, ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ നായകനെ നഷ്ടമായത് തിരിച്ചടിയായി.

നേരത്തെ, മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ്, ജോസ് ബറ്റ്ലർ (67), രവി അശ്വിൻ (9 പന്തിൽ 21) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് കണ്ടെത്തി. മുംബൈക്ക് വേണ്ടി ഹൃതിക് ഷോകീൻ, റിലെ മെറെഡിത് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

തുടർന്ന്, മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ ഓപ്പണർ രോഹിത് ശർമ്മയെ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ അശ്വിൻ പുറത്താക്കുകയായിരുന്നു. അശ്വിന്റെ ഓഫ് ബ്രേക്ക്‌ ബോൾ ഫ്രന്റ്‌ ഫൂട്ട് സ്വീപ് ഷോട്ടിന് ശ്രമിച്ച രോഹിത്തിനെ ബാക്ക്വാർഡ് സ്‌ക്വയർ ലെഗിൽ ഡാരിൽ മിച്ചൽ പിടികൂടുകയായിരുന്നു. 5 പന്തി 2 റൺസെടുത്ത രോഹിത്തിന്റെ പുറത്താകൽ, സ്റ്റാൻഡിൽ ഇരുന്നിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെ വിഷമത്തിലാക്കി.

രോഹിത് നിരാശനായി പവലിയനിലേക്ക് നടക്കുമ്പോൾ, സങ്കടത്തോടിരിക്കുന്ന ഭാര്യ റിതികയുടെ മുഖം ടിവി സ്‌ക്രീനിൽ കാണാമായിരുന്നു. മത്സരത്തിലേക്ക് വന്നാൽ, മികച്ച രീതിയിൽ ഇന്നിംഗ്സ് തുടങ്ങിയ മുംബൈയുടെ ഓപ്പണർ ഇഷാൻ കിഷനേയും (26) മുംബൈക്ക് നഷ്ടമായി. ട്രെന്റ് ബോൾട്ടിനാണ് വിക്കെറ്റ്