പവർപ്ലേയിൽ ഹിറ്റ്മാൻ വെടിക്കെട്ട്!! റെക്കോർഡും സ്വന്തം!!കാണാം വീഡിയോ

ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ടി :20യിൽ ടോസ് ഭാഗ്യം ഇംഗ്ലണ്ട് ടീമിന്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ ആദ്യമേ ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം. പതിവിൽ നിന്നും വ്യത്യസ്തമായ റിഷാബ് പന്തിന് ഓപ്പണർ റോൾ നൽകിയാണ് ടീം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്.

റിഷാബ് പന്ത് : രോഹിത് ശർമ്മ സഖ്യം ഇന്ത്യക്ക് ഒന്നാം വിക്കറ്റിൽ സമ്മാനിച്ചത് വെടികെട്ട് തുടക്കം. രോഹിത് ശർമ്മ ആദ്യത്തെ ബോൾ മുതൽ അടിച്ചുകളിച്ചപ്പോൾ പവർപ്ലെയിൽ തന്നെ ഇംഗ്ലണ്ട് ബൗളർമാർ എല്ലാം സമ്മർദ്ദത്തിലായി. 49 റൺസാണ് ഒന്നാം വിക്കറ്റിൽ ഇരുവരും അടിച്ചെടുത്തത്. ഇന്നിങ്സ് അഞ്ചാം ഓവറിൽ ക്യാച്ച് നൽകി രോഹിത് ശർമ്മ പുറത്തായി.20 ബോളിൽ മൂന്ന് ഫോറും 2 സിക്സ് അടക്കം 31 റൺസാണ് ക്യാപ്റ്റൻ രോഹിത് നേടിയത്.

ഇക്കഴിഞ്ഞ ടി :20 ലോകക്കപ്പ് പിന്നാലെ പവർ പ്ലേയിൽ അടക്കം അടിച്ചുകളിക്കുന്ന രോഹിത് ശർമ്മ നെക്സ്റ്റ് വേൾഡ് കപ്പിൽ അടക്കം ടീം ഇന്ത്യയുടെ തന്ത്രം എന്തെന്ന് വെളിപ്പെടുത്തുന്നതായി ഈ ഒരു ഇന്നിംഗ്സ്.

അതേസമയം ഇന്നത്തെ മത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി ക്യാപ്റ്റൻ രോഹിത് ശർമ്മ സ്വന്തമാക്കി.ഇന്നത്തെ കളിയിൽ അടക്കം നേടിയ ഫോറുകൾ ടി :20 ക്രിക്കറ്റിൽ മുന്നൂറ്‌ ഫോർ നെടുന്ന ആദ്യത്തെ ഇന്ത്യൻ താരം എന്നുള്ള നേട്ടം രോഹിത് ശർമ്മക്ക്‌ നൽകി.

ഇന്ത്യൻ പ്ലെയിങ് ഇലവൻ : Rohit, Virat, Surya, Pant, Hardik, Karthik, Jadeja, Harshal, Bhuvi, Bumrah, Chahal