ഷോർട്ട് ബോൾ സിക്സ് റിപ്പീറ്റ്!!! ഹിറ്റ്മാൻ മികവിൽ ഷോക്കായി ഇംഗ്ലണ്ട് ബൗളർമാർ : കോരിതരിച്ചു ഫാൻസ്‌

ഇംഗ്ലണ്ട് എതിരായ ഓവലിലെ ഏകദിന മത്സരത്തിൽ 10 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീം മനോഹരമായ അനവധി റെക്കോർഡുകൾ അടക്കം സ്വന്തമാക്കി. ഇംഗ്ലണ്ട് എതിരെ ആദ്യമായി ഇന്ത്യൻ ടീം ഏകാദിനത്തിൽ 10 വിക്കെറ്റ് ജയം നേടിയപ്പോൾ നാണക്കേടിന്റെ നേട്ടങ്ങളാണ് ഇംഗ്ലണ്ടിന് കരസ്ഥമാക്കുവാൻ കഴിഞ്ഞത്.

ബൗൾ കൊണ്ടും ബുംറയും ഷമിയുമാണ് ഇംഗ്ലണ്ട് ടീമിനെ തകർത്തത് എങ്കിൽ പിന്നീട് ഒന്നാം വിക്കറ്റിൽ രോഹിത് : ധവാൻ ജോഡി കാഴ്ചവെച്ചത് മറ്റൊരു വെടിക്കെട്ട്.ഇംഗ്ലണ്ട് ടീമിന്റെ ടോട്ടൽ ഇന്ത്യൻ സംഘം പത്തൊൻപതാം ഓവറിൽ തന്നെ മറികടന്നപ്പോൾ 76 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ കയ്യടികൾ നേടി വെറും 58 ബോളിൽ 6  ഫോറുകളും 5 സിക്സും അടക്കമാണ് രോഹിത് ശർമ്മ റൺസ് അടിച്ചത്. കൂടാതെ തന്റെ 250ആം ഏകദിന സിക്സ് കൂടി ഇന്നലെ മത്സരത്തിൽ അടിച്ചെടുക്കുവാൻ രോഹിത് ശർമ്മക്ക്‌ കഴിഞ്ഞു.

ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും പ്രധാന സവിശേഷതയും ഈ സിക്സുകൾ തന്നെ. ഇംഗ്ലണ്ട് ബൗളർമാർ എല്ലാം തന്നെ രോഹിത്തിനെ ഷോർട്ട് ബോളുകളിൽ നേരിടാൻ നോക്കിയപോൾ താരം കളിച്ചത് അനായാസം പുൾ ആൻഡ് ഹുക്ക് ഷോട്ടുകൾ. തന്റെ ഫേവറൈറ്റ് പുൾ ഷോട്ടുകളിൽ ഈസിയായി തന്നെ താരം സിക്സുകൾ കണ്ടെത്തി. രോഹിത് ഓരോ സിക്സും കാണിക്കളെ അടക്കം വലിയ ആവേശത്തിലാക്കി.

അതേസമയം ഇന്നലെ 5000ഏകദിന പാർട്ണർഷിപ്പ് റൺസ്‌ നേടുവാൻ ശിഖർ ധവാൻ : രോഹിത് ശർമ്മ ജോഡിക്ക്‌ കഴിഞ്ഞു. രോഹിത് പുൾ ഷോട്ടുകളെ ഇന്ത്യൻ ക്യാമ്പ് അടക്കം കയ്യടികൾ നൽകിയാണ് സ്വീകരിച്ചത്. ഒരുവേള ” Rohith Born To Play Pull Shots ” എന്നാണ് കമന്ററി ബോക്സിൽ നിന്നും ഹർഷ ഭോഗ്ലെ പറഞ്ഞത്.