രോഹിത് പുൾ ഷൊട്ടിൽ കൊ ച്ചിന് നേരെ പാഞ്ഞു ബോൾ 😱😱😱ഷോക്കായി കാണികൾ!! വീഡിയോ

ഇന്ത്യ : ഇംഗ്ലണ്ട് ഒന്നാം ഏകദിന മത്സരത്തിൽ വമ്പൻ ജയവുമായി രോഹിത് ശർമ്മയും ടീം. എല്ലാ തരത്തിലും ഇംഗ്ലണ്ട് ടീം സമ്മർദ്ദത്തിലായ മത്സരത്തിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഇന്ത്യൻ സംഘം പുറത്തെടുത്തത് അത്ഭുതപ്രകടനം. ടോസ് നേടിയ നിമിഷം മുതൽ മത്സരം ഇന്ത്യൻ ടീമിന്റെ കയ്യിലേക്ക് എത്തിയപ്പോൾ ഇംഗ്ലണ്ട് അവരുടെ നാട്ടിൽ നേരിട്ടത് ചരിത്രത്തിലെ തന്നെ മോശം തോൽവി

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ടീം വെറും 110 റൺസിൽ 25.3 ഓവറിൽ ആൾ ഔട്ട് ആയപ്പോൾ ഇന്ത്യൻ ടീം വിജയലക്ഷ്യം വെറും 18.4 ഓവറിൽ വിക്കറ്റുകൾ നഷ്ടം കൂടാതെ മറികടന്നു.ഇന്ത്യക്കായി ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മ : ശിഖർ ധവാൻ സഖ്യം മറ്റൊരു സെഞ്ച്വറി കൂട്ടുകെട്ട് നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മ 76 റൺസുമായി മുന്നിൽ നിന്നും നയിച്ചപോൾ ശിഖർ ധവാൻ 31 റൺസുമായി തിളങ്ങി. ക്യാപ്റ്റൻ രോഹിത് ഏറെ നാളുകൾക്ക്‌ ശേഷം തന്റെ യഥാർത്ഥ ബാറ്റിംഗ് മികവിലേക്ക് എത്തുകയായിരുന്നു.

വെറും 58 ബോളിൽ 6 ഫോറും 5 സിക്സ് അടക്കം രോഹിത് ശർമ്മ 76 റൺസ്‌. മനോഹരമായ അനേകം ഷോട്ടുകൾ അടക്കമാണ് രോഹിത് മാസ്മരിക ഇന്നിംഗ്സ് പുറത്തെടുത്തത്.അതേസമയം ഇന്ത്യൻ ഇന്നിങ്സിൽ എല്ലാവരെയും ഞെട്ടിച്ചത് ഒരു സിക്സാണ് ഡേവിഡ് വില്ലി എറിഞ്ഞ ഒരു ഷോർട്ട് ബോൾ അനായാസമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗണ്ടറി ലൈൻ കടത്തിയത്.രോഹിത് ഈ ഒരു വമ്പൻ സിക്സ് പക്ഷേ ചെന്ന് പതിച്ചത് കാണികൾക്കിടയിൽ തന്നെ മത്സരം ആസ്വദിച്ചു കാണുകയായിരുന്ന ഒരു കൊച്ചിന്റെ മുകളിൽ ആണ്.

രോഹിത് ഈ ഒരു ഫാസ്റ്റ് സിക്സ് ചെന്ന് പതിച്ച കൊച്ചിന്റെ അരികിൽ ഉടനെ തന്നെ കാണികൾ എല്ലാം ഓടി കൂടി. കൂടാതെ ഇംഗ്ലണ്ട് താരങ്ങളെ അടക്കം ഈ ഒരു സിക്സ് ഒരുവേള ഞെട്ടിച്ചു. വൈകാതെ തന്നെ ഇംഗ്ലണ്ട് ഫിസിയോ എത്തി കുട്ടിക്ക് ആവശ്യമായ പരിചരണം നൽകി.