എനിക്ക് പറയാൻ വാക്കുകൾ ഇല്ല!!കോഹ്ലിയെ പുകഴ്ത്തി ക്യാപ്റ്റൻ രോഹിത് ശർമ്മ

ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം തന്നെ വലിയ ആകാംക്ഷയിലേക്കും സസ്പെൻസിലേക്കും തള്ളിയിട്ട മാച്ചിൽ നാല് വിക്കറ്റിന്റെ മാസ്മരിക ജയം സ്വന്തമാക്കി ഇന്ത്യൻ സംഘം. അവസാന ബോൾ വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മാച്ചിൽ വിരാട് കോഹ്ലി അത്ഭുത ഇന്നിങ്സ് ഇന്ത്യക്ക് ഒരുക്കിയത് എക്കാലത്തെയും മികച്ച ജയം.

160 റൺസ് എന്നുള്ള വിജയലക്ഷ്യം പിന്നാലെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ്മ, ലോകേശ് രാഹുൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ മൂന്നാം നമ്പറിൽ എത്തിയ വിരാട് കോഹ്ലി രക്ഷകനായി മാറി. വെറും 53 ബോളിൽ 6 ഫോറും 4 സിക്സ് അടക്കമാണ് വിരാട് കോഹ്ലി 82 റൺസ്സുമായി പുറത്താകാതെ നിന്നത്. പത്തൊൻപതാം ഓവറിൽ തുടരെ രണ്ട് സിക്സ് നേടിയ വിരാട് കോഹ്ലി അവസാന ഓവറിലും ഇന്ത്യക്കായി സിക്സ് നേടി ജയം ഉറപ്പാക്കി. ഒരുവേള ഇന്ത്യൻ ടീം ക്യാമ്പ് വരെ തോൽവി ഉറപ്പിച്ചു എങ്കിലും വിരാട് കോഹ്ലി സർപ്രൈസ് ഇന്നിങ്സ് ഇന്ത്യൻ ടീമിന് സമ്മാനിച്ചത് എക്കാലവും ഓർക്കാൻ കഴിയുന്ന ലോകക്കപ്പ് ചരിത്രത്തിലെ തന്നെ മാസ്മരിക ജയം.

മത്സര ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മ വാക്കുകളിൽ വരെ ഈ ജയത്തിലെ അത്ഭുതം വ്യക്തമായിരുന്നു. ഇന്ത്യൻ ജയത്തിൽ ക്യാപ്റ്റൻ സന്തോഷം വിശദമാക്കി . കൂടാതെ വിരാട് കോഹ്ലിയെ അഭിനന്ദന്ദിക്കാൻ കൂടി രോഹിത് മറന്നില്ല.”ഞാൻ ഡ്രസ്സിംഗ് റൂമിൽ ആയിരുന്നു. എനിക്ക് വാക്കുകളൊന്നും അവശേഷിക്കുന്നില്ല.ആ നിർണായക കൂട്ടുകെട്ടായിരുന്നു ഞങ്ങളുടെ കളി മാറ്റിമറിച്ച നിമിഷം.” ക്യാപ്റ്റൻ രോഹിത് ശർമ്മ മത്സര ശേഷം അഭിപ്രായം വിശദമാക്കി

” തീർച്ചയായും ആ രണ്ടുപേരും (വിരാട് കോഹ്‌ലിയും പാണ്ഡ്യയും) പരിചയസമ്പന്നരാണ്. ശാന്തത മാച്ചിൽ പാലിക്കുന്നതും ഗെയിം ആഴത്തിൽ തന്നെ എടുക്കുന്നതും വളരെ നിർണായകമായിരുന്നു. ഞങ്ങളുടെ ഈ ഒരു ആത്മവിശ്വാസത്തിന് നല്ലത്. ഇതുപോലെ മാർക്ക് ഓഫ് ചെയ്യാൻ എപ്പോഴും വളരെ ഏറെ നിർണായകമാണ്.അല്ലേൽ ഇതിൽ ജയിക്കാൻ ഒന്നും തന്നെ ഞങ്ങൾക്കാവില്ലായിരുന്നു. ഞങ്ങൾ വിജയിച്ച രീതി ഞങ്ങൾക്ക് നൽകുന്നത് കൂടുതൽ സന്തോഷകരമാണ്.വിരാട് കോഹ്ലി ഇന്ത്യക്ക് വേണ്ടി അദ്ദേഹം കളിച്ച ഏറ്റവും മികച്ച ഇന്നിംഗ്‌സ് ആയിരിക്കണം ഇത് എന്നാണ് എന്റെ വിശ്വാസം. ഞാൻ എല്ലാവരോടും നന്ദി പറയാൻ കൂടി ഈ നിമിഷം ആഗ്രഹിക്കുന്നു, ഇത് കാണാൻ വളരെ ഏറെ അതിശയകരമാണ്. നമ്മൾ എവിടെ പോയാലും അവരുടെ പിന്തുണ വളരെ പ്രധാനമാണ്.” രോഹിത് ശർമ്മ കാണിക്കളെ അടക്കം പ്രശംസിച്ചു.