കേരള വനിതാ വോളി ചരിത്രം .

0

ഇന്ത്യൻ വോളിബോളിന്റെ ചരിത്രങ്ങൾ തേടിയിറങ്ങിയാൽ ഏറ്റവും മികച്ച വനിതാ ടീമിനെ കണ്ടെത്താൻ കഴിയുക ഒരുപക്ഷേ കേരളത്തിൽ നിന്നാവും .1952 ൽ മദ്രാസിൽ നടന്ന ആദ്യ സീനിയർ വോളിയിൽ വനിതാ പ്രാധിനിത്യം ഉണ്ടായിരുന്നില്ല 53 ലെ ജബൽപൂർ ചാംപ്യൻഷിപ്പിലാണ് ആദ്യമായി വനിതകൾ അരങ്ങേറ്റം കുറിച്ചത് അന്ന് മധ്യപ്രദേശിനെ കീഴടക്കി ആദ്യ കിരീടം യു പി നേടുകയുണ്ടായി, പിന്നീട് പത്തു വർഷത്തോളം പഞ്ചാബിന്റെ ആധിപത്യമായിരുന്നു വനിതാ വോളിയിൽ .

എഴുപതുകളിലാണ് ഇന്ത്യൻ വോളിയിലെ വനിതാ ശക്തിയായി കേരളം കടന്നു വരുന്നത് ,1970 ൽ ഉദയ്‌പൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ രണ്ടാമതെത്തി ,രണ്ടു വർഷത്തിന് ശേഷം ജംഷഡ്പൂരിൽ വെസ്റ്റ് ബംഗാളിനെ കീഴടക്കി ഇരുപത്തിയൊന്നാം ചാമ്പ്യൻഷിപ്പിൽ ആദ്യ കിരീടം സ്വന്തമാക്കി ..തുടർച്ചയായി എട്ടുവർഷം കേരളത്തിന് വേണ്ടി കളിച്ച കെ സി ഏലമ്മ യുടെ നായകത്തിലായിരുന്നു കേരളത്തിന്റെ ആദ്യ കിരീട നേട്ടം, കേരളത്തിന് അഭിമാനമായി ഏലമ്മ അർജുന അവാർഡ് ആദ്യ വനിത ആവുകയും ചെയ്തു ,തൊട്ടടുത്ത വർഷം 73 ലും ഏലമ്മയും കൂട്ടരും വീണ്ടും ദേശീയ ചാമ്പ്യൻഷിപ്പ് കേരളത്തിലെത്തിച്ചു .


1097 മുതൽ 1983 വരെ ഏഴു തവണ കേരളം വനിതാ ചമപ്യന്ഷിപ്പ് നേടി നാല് തവണ രണ്ടാം സ്ഥാനത്തു എത്തുകയും ചെയ്തു 83 നു ശേഷം പിന്നീട് വനിതാ വിഭാഗത്തിൽ ഇന്ത്യൻ റയിൽവേയുടെ തേരോട്ടം തന്നെയായിരുന്നു 83 നു ശേഷം മുപ്പതു തവണയാണ് റയിൽവെ കിരീടത്തിൽ മുത്തമിട്ടത് ,87 മുതൽ 2001 കോഴിക്കോട് സീനിയർ നാഷണൽസ് വരെ തുടർച്ചയായ പതിനാലു വർഷങ്ങൾ സീനിയർ വനിതാ കിരീടം റയിൽവെ വിട്ടു എങ്ങും പോയില്ല ,എന്നും മലയാളി താരങ്ങളുടെ കരുത്തിലായിരുന്നു റെയിൽവേയുടെ വിജയങ്ങൾ , കണ്ണൂർ പേരാവൂരിൽ നിന്നുള്ള സലോമി രാമു ആയിരുന്നു റെയിൽവേക്ക് ഇത്രയധികം കിരീടങ്ങൾ സമ്മാനിക്കുന്നതിൽ മുന്നിൽ നിന്നത് പതിനാലു തവണ ദേശീയ ചാമ്പ്യൻഷിപ്പ് വിന്നരും രണ്ട് തവണ റണ്ണര്സ് ടീമിലെ അംഗവുമായിരുന്നു സലോമി രാമു .83 ൽ ഏഴാം കിരീടം കൊണ്ടുവന്ന ജയ്സമ്മ മൂത്തേടവും കേരളം സൃഷ്ടിച്ചെടുത്ത മികച്ച വനിതാ താരങ്ങളിൽ ഒരാളായിരുന്നു , മൂന്നു തവണ കേരളത്തിന് കിരീടം നേടിത്തന്നിട്ടുണ്ട് ജയ്സമ്മ മൂത്തേടം.

പതിനാറു ഫൈനലുകളിൽ നിന്ന് പത്തു കിരീടം കേരളത്തിന്റെ വനിതാ പുലിക്കുട്ടികൾ നമുക്ക് സമ്മാനിച്ചിട്ടിട്ടുണ്ട് 2007 ൽ ജയ്പൂർ ദേശീയ വോളിയിൽ അശ്വിനി കുമാറിന്റെ നായകത്തിലാണ് കേരളം അവസാനമായി കിരീടം സ്വന്തമാക്കിയത് ,പിന്നീട് തുടർച്ചയായ എട്ട് വർഷങ്ങളിൽ തമിഴ്നാടിനു പിന്നിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ കേരളത്തിന് കഴിഞ്ഞിട്ടുളളൂ .2001 മുതൽ തുടർച്ചയായി പതിനാലു വർഷം കേരളത്തിന്റെ കുപ്പായമിട്ട പി വി ഷീബയും കേരള വോളിയുടെ മാണിക്യമായിരുന്നു , രണ്ട് കിരീടവും പത്തു റണ്ണർ അപ്പ്‌ നേട്ടവും കേരളത്തിന് വേണ്ടി ഷീബ സ്വന്തമാക്കിയിട്ടുണ്ട്, പത്തുവർഷത്തെ തുടർ പരാചയങ്ങൾക്ക് ശേഷം റെയിൽവേയെ തകർത്തു ചെന്നൈയിൽ കേരളം കിരീടം ചൂടി ,,രുക്സാനയായിരുന്നു നായിക , തൊട്ടടുത്ത വർഷം ഭുവനേശ്വറിലും കേരളം അഞ്ചു ബാലകൃഷ്ണന്റെ നായകത്വത്തിൽ കിരീടം ചൂടി .