പാട്ടുപാടിയും മൊട്ട തടവിയും എത്തുന്ന വില്ലൻ;മലയാള സിനിമപ്രേമികളുടെ മനസിൽ കയറിക്കൂട്ടിയ വില്ലൻ ജീവിതം അറിയാം
മനസ്സില്‍ എക്കാലവും നില്‍ക്കുന്ന നായകൻമാരെ പോലെ തന്നെ ചില വില്ലന്‍ കഥാപാത്രങ്ങളുമുണ്ടാകും സിനിമയിൽ. ചിലർ ഒറ്റ വില്ലൻ കഥാപാത്രം കൊണ്ട് തന്നെ അറിയപ്പെടും. അങ്ങനെ മലയാളികളുടെ മനസ്സിൽ കേറിയ ഒരു വില്ലനുണ്ട്. അഭിനയിച്ച ഭൂരിഭാഗം സിനിമകളിലുംവില്ലന്‍ വില്ലന്‍ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച ഹേമന്ത് രാവണ്‍.
ഒരു പക്ഷെ ഈ പേര് കേള്‍ക്കുമ്പോള്‍ പുതുതലമുറയിലെ സിനിമാ പ്രേമികൾക്ക് പലര്‍ക്കും ഓര്‍മ്മ കിട്ടണമെന്നില്ല. എന്നാല്‍ ഹേമന്ത് രാവണ്‍ അനശ്വരമാക്കിയ ധാരാളം വില്ലന്‍ കഥാപാത്രങ്ങള്‍ മലയാള സിനിമയിലുണ്ട്. ആദ്യ സിനിമയിൽ തന്നെ തന്റെ അഭിനയം കൊണ്ട് മലയാളികളുടെ ഇഷ്ട വില്ലൻ മാരുടെ ഇടയിൽ മുൻപന്തിയിൽ തന്നെയുണ്ട് .
ഹേമന്ത് രാവണ്‍ അഭിനയിക്കുന്ന ആദ്യ സിനിമ 1995 ഇൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം ആയിരുന്നു. സാക്ഷാല്‍ മോഹന്‍ലാലിന്റെ വില്ലനായിട്ടാണ് നടന്‍ തുടക്കം കുറിക്കുന്നത്.ഫാദര്‍ നെല്‍സണ്‍ എന്ന ഗോണ്‍സാല്‍വസായി ഗംഭീര പ്രകടനമാണ് ഹേമന്ത് രാവണ്‍ മാന്ദ്രികത്തിൽ നടത്തിയത്. ആദ്യമായി അഭിനയിക്കുന്നു എന്നു പറയാന്‍ കഴിയാത്ത വിധം തന്റെ റോൾ മനോഹരമാക്കിയ നടന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി അത് മാറുകയും ചെയ്തു ആദ്യ സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നടനെ തേടി നിരവധി അവസരങ്ങള്‍ വന്നു. എന്നാല്‍ പിന്നീട് വന്നതൊക്കെയും വില്ലന്‍ കഥാപാത്രങ്ങള്‍ തന്നെ ആയിരുന്നു. പ്രഭുദേവ നായകനായ രാസയ്യ എന്ന സിനിമയിലൂടെ അതേ വര്‍ഷം തമിഴിലേക്കും നടന്‍ തുടക്കം കുറിച്ചു.
ഇതിനിടയിൽ ഷേര്‍ ഇ ഹിന്ദുസ്ഥാനി എന്ന ബോളിവുഡ് സിനിമയിലും അഭിനയിച്ചു. ജയറാം നായകനായി തിളങ്ങിയ ദൈവത്തിന്റെ മകന്‍ സിനിമയിലും വില്ലനായി എത്തിയത് ഹേമന്ത് രാവണ്‍ ആയിരുന്നു. തന്റെ കരിയറിലെ മികച്ച വില്ലന്‍ വേഷങ്ങളിലൊന്നായിരുന്നു സുരേഷ് ഗോപി നായകനായി എത്തിയ സത്യമേവ ജയതേ എന്ന സിനിമയിലേത്. ഭരത് ഷാ എന്ന മുഷറഫ് ഇബ്രാഹീം ആയിട്ടാണ് നടന്‍ സിനിമയില്‍ അഭിനയിച്ചത്. ധക് ധക് ദില്‍ ധട്‌കെ എന്ന പാട്ടും പാടി ചുവടും വെച്ച് എത്തിയ ആ വില്ലന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. മലയാള സിനിമയില്‍ ഒരു വില്ലന്‍ കഥാപാത്രത്തിന് കിട്ടിയ മികച്ച ഗാനവും ആയിരുന്നു ആ സിനിമയിലേത്.
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച് ഏവർഗ്രീൻ സൂപ്പർഹിറ്റുകളിൽ ഒന്നായ ഹരികൃഷ്ണനിലെ വില്ലൻ വേഷവും തേടിവന്നത് ഹേമന്ത് നെ ആയിരുന്നു.മുംബൈ കസ്റ്റംസില്‍ ജീവനക്കാരനായിരുന്നു ഹേമന്ത് രാവണന് അങ്ങനെ കുറച്ച് സിനിമയിൽ മാത്രം അഭിനയിച്ച് മലയാളികളുടെ ഹൃദയം കീഴടക്കാൻ വില്ലൻ കഥാപാത്രങ്ങൾകൊണ്ട് കഴിഞ്ഞു.