അയാൾ സുവർണ്ണ ടീമിലെ സുവർണ്ണ താരം :നേട്ടങ്ങൾ ഇന്നും മറക്കാൻ കഴിയുമോ

എഴുത്ത് : പ്രണവ് തെക്കേടത്ത്; സിംബാബ്‌വെയുടെ സുവർണകാലത്തെ കുറിച്ചോർക്കുമ്പോൾ അവിടെ മുൻനിരയിൽ തന്നെ തെളിയുന്ന നാമമാണ് ഹീറ്റ് സ്ട്രീക്കിന്റേത്.ഒരു കംപ്ലീറ്റ് പാക്കേജ് ക്രിക്കറ്റെർ അയാളെ അങ്ങനെ വിശേഷിപ്പിക്കാനാണ് ഇഷ്ടം ഏതൊരു പിച്ചിൽ നിന്നും സീം എക്സ്ട്രാക്ട് ചെയ്യാനുള്ള കഴിവുകളും, മികച്ച ഔട്ട്‌ സ്വിങ്ങറുകളും, ലൈനും ലെങ്തും കാത്തുസൂക്ഷിച്ചു

അയാൾ നെയ്തെടുത്ത ആ കരിയർ, അവിടെ ടെസ്റ്റിലെയും ഏകദിനത്തിലെയും സിംബാബ്‌വെയുടെ ഉയർന്ന വിക്കെറ്റ് ടേക്കർ എന്ന ലേബൽ, ലോവർ മിഡിൽ ഓർഡറിലിറങ്ങി പെട്ടെന്ന് സ്കോർ ചെയ്യാൻ കഴിവുള്ളൊരു ബാറ്റ്‌സ്മാൻ, സിംബാബ്‌വെ ഒരു ശക്തരായ എതിരാളികളായി നിറഞ്ഞു നിന്ന ആ കാലങ്ങളിൽ അയാളായിരുന്നു അവരുടെ തുരുപ്പ് ചീട്ട് .1993ൽ അരങ്ങേറിയതിന് ശേഷം 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും സിംബാബ്‌വെയെ പ്രതിനിതീകരിച്ചവൻ ടെസ്റ്റിൽ 216 വിക്കറ്റുകൾ ഏകദിനങ്ങളിൽ 239 വിക്കറ്റുകൾ രണ്ടു ഫോർമാറ്റുകളിലുമായി 4500ന് മുകളിൽ റൺസുകൾ

പലപ്പോഴും ഒറ്റക്ക് പോരാടാൻ വിധിക്കപെട്ടവനായിരുന്നു അയാൾ എക്സ്ട്രാ ഓർഡിനറി കഴിവുകളൊന്നുമില്ലാത്ത ഒരു ബൌളിംഗ് ലൈൻ അപ്പിനെ തന്റെ കരിയറിനുടനീളം സ്വന്തം തോളിൽ താങ്ങി നിർത്തിയവൻ.തകർന്നു പോവുന്ന ബാറ്റിംഗ് ലൈൻ അപ്പിനെ തോളിലേറ്റിയ ക്രൂഷ്യൽ ബാറ്റിംഗ് പ്രകടനങ്ങൾ.എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ടെസ്റ്റിലെ ഒരേയൊരു ശതകം, ഏകദിനത്തിൽ 30ന് അടുത്തുള്ള ബാറ്റിംഗ് ആവറേജ്,,

നായകനായി അവതരിക്കപ്പെട്ടെങ്കിലും മാനേജ്മെന്റിന്റെ വർണ്ണ വിവേചനത്തിൽ ഊന്നിയുള്ള സെലക്ഷനുകളും ഗവണ്മെന്റിനെതിരെ നടന്ന പ്രതിഷേദങ്ങളുമെല്ലാം അയാളിലെ നായകനെ ക്ഷയിപ്പിക്കുകയായിരുന്നു ഇന്റെര്ണല് പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ, അയാൾ പതിയെ 2005ൽ എല്ലാം അവസാനിപ്പിച്ചു.

തൊണ്ണൂറുകളിൽ ക്രിക്കറ്റ്‌ ആസ്വദിച്ചവർക്കെല്ലാം അയാൾ മികച്ച താരമായിരുന്നു, രാജ്യത്തിന് വേണ്ടി ബാറ്റുകൊണ്ടും ബോളുകൊണ്ടും പൊരുതിയ ആ നാമം ഒരുപാട് ബഹുമാനം സ്വന്തമാക്കി തന്നെയാണ് എല്ലാം അവസാനിപ്പിച്ചതും.