പഴം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഹെൽത്തി സ്നാക്ക് റെസിപ്പി! | Healthy Snack Recipe

Healthy Snack Recipe  Malayalam : കുട്ടികൾക്കായി എല്ലാ ദിവസവും സ്നാക്ക് തയ്യാറാക്കുമ്പോൾ എങ്ങനെ ഹെൽത്തി റെസിപ്പികൾ കണ്ടെത്താം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. സ്നാക്കുകളിൽ കൂടുതലും എണ്ണയിൽ വറുത്തെടുക്കുന്നത് ആയതുകൊണ്ട് തന്നെ അത് സ്ഥിരമായി കൊടുക്കാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന നേന്ത്രപ്പഴം ഉപയോഗിച്ചുള്ള ഒരു കിടിലൻ ഹെൽത്തി സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത നേന്ത്രപ്പഴം അഞ്ചു മുതൽ ആറെണ്ണം ആവശ്യമാണ്. അത് തൊലി കളഞ്ഞെടുത്ത് പഴംപൊരി തയ്യാറാക്കുന്ന അതെ പരുവത്തിൽ ചെറിയ സ്ലൈസുകൾ ആയി മുറിച്ച് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു ബൗളിലേക്ക് ഒന്നര കപ്പ് അളവിൽ ഗോതമ്പ് പൊടി, അരക്കപ്പ് അരിപ്പൊടി, മധുരത്തിന് ആവശ്യമായ പഞ്ചസാര, അല്പം ഉപ്പ്, നിറത്തിന് ഒരു പിഞ്ച് മഞ്ഞൾപൊടി എന്നിവ

Healthy Snack Recipe
Healthy Snack Recipe

ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കുറച്ച് വെള്ളം കൂടി ഒഴിച്ചു കൊടുക്കണം. ശേഷം മാവ് ഒരു മീഡിയം കൺസിസ്റ്റൻസിയിൽ മിക്സ് ചെയ്ത് തേങ്ങ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു സമയത്ത് ഇഡ്ഡലി പാത്രത്തിൽ വെള്ളം ആവി കയറ്റാനായി വയ്ക്കാം. വെള്ളം ചൂടായി വരുമ്പോൾ വാഴയില ചെറിയതായി മുറിച്ചെടുത്ത് അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മാവിൽ പഴം മുക്കി ഇലയിലേക്ക് വെച്ച് ഇഡലി പാത്രത്തിൽ നിരത്തി കൊടുക്കാവുന്നതാണ്.

20 മിനിറ്റ് ഇത് ആവി കേറ്റി എടുക്കണം. ഇപ്പോൾ നല്ല രുചികരമായ ഹെൽത്തി സ്നാക്ക് തയ്യാറായി കഴിഞ്ഞു.ആവിയിൽ കയറ്റി എടുക്കുന്നത് ആയതു കൊണ്ട് തന്നെ ഇത് നല്ല രുചിയിലും അതേസമയം എണ്ണ ഉപയോഗിക്കാതെയും തയ്യാറാക്കി എടുക്കാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Snack Recipe

 

Rate this post