സ്വാദിഷ്ട്ടമായ ഓട്സ് കട്ലറ്റ് | Healthy and Tasty Oats Cutlet

Healthy and Tasty Oats Cutlet : വളരെ രുചികരമായ ഹെൽത്തി ആയ കട്ലറ്റ് തയ്യാറാക്കാൻ ഓട്സും ഉപയോഗിക്കാം, സാധാരണ ഡയറ്റ് നോക്കുന്നവർക്കും അതുപോലെതന്നെ ഹെൽത്തി ഫുഡ് കഴിക്കുന്നവർക്ക് ഒക്കെ ഓട്സ് എന്നും അവരുടെ ജീവിതശൈലിയിലെ ഒരു ഭാഗമാണ്….. അങ്ങനെയുള്ള ഓട്സ് കൊണ്ട് വളരെ രുചികരമായ പലതും തയ്യാറാക്കി കഴിക്കാം, വെറുതെ ഓട്സ്കഴിക്കുന്നതും നല്ലതാണെങ്കിലും ഇടയ്ക്കൊക്കെ നമുക്ക് എന്തെങ്കിലും തയ്യാറാക്കുമ്പോഴും ഓട്സ് ചേർക്കുന്നത് വളരെ നല്ലതാണ്.

നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ നല്ലൊരു കട്ലറ്റ് ഉണ്ടാക്കുമ്പോൾ അതിൽ ഓട്സ് ചേർത്ത് കഴിഞ്ഞാൽ അത് കൂടുതൽ സ്വാദും കൂടുതൽ ഹെൽത്തിയുമായി മാറുകയാണ്… അങ്ങനെ തയ്യാറാക്കാൻ ആയിട്ട് എന്തൊക്കെ ചേർക്കണം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം കുറച്ചു വെള്ളം ഒഴിച്ച് അതൊന്ന് കുതിരാനായിട്ട് വയ്ക്കാം.. ഒത്തിരി വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല, ശേഷം ഒരു പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റി അതിലോട്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും,

ചേർത്ത് കൊടുക്കുക അതിലേക്ക് ക്യാരറ്റ് ചെറുതായി അരിഞ്ഞതും ചേർത്തുകൊടുത്തു വീണ്ടും നന്നായി വഴറ്റി നന്നായി വെന്തതിനു ശേഷം അതിലേക്ക് ഓട്സ് ചേർത്തുകൊടുക്കാം, അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് കുരുമുളകുപൊടിയും ചേർത്ത്, കുറച്ചു മുളകുപൊടിയും ചേർത്ത് നന്നായിട്ട് യോജിപ്പിക്കാം. അതിനുശേഷം അതിലേക്ക് വേവിച്ച് ഉടച്ചു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് കൂടെ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം ഇത് ചെറിയ ചെറിയ ഉരുളകളാക്കി ഒന്ന് പരത്തി മാറ്റിവയ്ക്കുക.

അതിനൊപ്പം തന്നെ അതിലേക്ക് കുരുമുളകുപൊടിയും ചേർത്തു കൊടുക്കാം. കുറച്ച് ബ്രെഡ് പൊടിയും കൂടി ചേർത്ത് വേണം ഇത് കുഴച്ചെടുക്കേണ്ടത് ശേഷം മറ്റൊരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കട്ലറ്റ് ഓരോന്നായിട്ട് നിരത്തി എടുക്കാം. രണ്ട് വശവും, നന്നായി മൊരിഞ്ഞു വരുമ്പോൾ ചീന ചട്ടിയിൽ നിന്നും മാറ്റം. ചായയ്ക്ക് ഒപ്പം വളരെ രുചികരമാണ് ഈ കട്ലറ്റ്. Video Credits : ISHAL FOOD N CRAF