വീണ്ടും അപമാനതിനായി സഞ്ജു 😱സഞ്ജു അഞ്ചാം തവണയും ഹസരംഗക്ക് മുന്നിൽ വീണു

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് വീണ്ടും വണ്ടികേറാ മലയായി ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ പുരോഗമുക്കുന്ന ഐപിഎൽ 2022-ലെ 39-ാം മത്സരത്തിൽ, 21 പന്തിൽ 27 റൺസെടുത്ത രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനെ ആർസിബി സ്പിന്നർ ഹസരംഗ ക്ലീൻ ബൗൾഡ് ചെയ്ത് മടക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ചരിത്രം കൂടുതൽ ശ്രദ്ധേയമാകുന്നത്.

നടന്നുക്കൊണ്ടിരിക്കുന്ന ആർസിബിക്കെതിരായ മത്സരത്തിൽ, ഹസരംഗയുടെ ഗൂഗ്ലി നേരിടാൻ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച സഞ്ജുവിന് ടൈമിംഗ് പിഴച്ചതോടെ, ബോൾ സ്റ്റംപിൽ പതിക്കുകയായിരുന്നു. ഈ സീസണിൽ തന്നെ ഇരു ടീമുകളും മുൻപ് ഏറ്റുമുട്ടിയപ്പോഴും, സഞ്ജുവിന്റെ വിക്കറ്റ് ഹസരംഗ തന്നെയാണ് വീഴ്ത്തിയത്. അന്ന്, 8 റൺസെടുത്തിരുന്ന സഞ്ജുവിനെ ഒരു ഗൂഗ്ലിയിൽ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയാണ് ഹസരംഗ മടക്കിയത്.

ഇതുവരെ, 6 തവണയാണ് സഞ്ജുവും ഹസരംഗയും നേർക്കുനേർ വന്നത്. 6 ഇന്നിംഗ്സുകളിലായി സഞ്ജുവിനെതിരെ ഹസരംഗ 23 പന്തുകൾ എറിഞ്ഞപ്പോൾ, 18 റൺസ് മാത്രമാണ് ഹസരംഗക്കെതിരെ സഞ്ജുവിന് നേടാനായത്. മാത്രമല്ല, 6 ഇന്നിംഗ്സുകളിൽ 5 തവണയും സഞ്ജുവിന്റെ വിക്കറ്റ് ഹസരംഗ തന്നെയാണ് വീഴ്ത്തിയത് എന്നതാണ് ഇതിൽ ഏറ്റവും കൗതുകകരം.

മത്സരത്തിലേക്ക് വന്നാൽ, 19 ഓവർ പിന്നിടുമ്പോൾ രാജസ്ഥാൻ റോയൽസ് 126/8 എന്ന നിലയിലാണ്. 38 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഓൾറൗണ്ടർ റയാൻ പരാഗ് ആണ് റോയൽസ് നിരയിലെ ടോപ് സ്കോറർ. ആർസിബിക്ക് വേണ്ടി മുഹമ്മദ്‌ സിറാജ്, ജോഷ് ഹാസെൽവുഡ്, വാനിന്ദു ഹസരംഗ എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി.